Latest News

പോലീസ് വേഷത്തില്‍ ത്രില്ലടിപ്പിച്ച് സുരാജ് വെഞ്ഞാറുംമൂട്; കുറ്റാന്വേഷണ കഥ പറയുന്ന ഹെവര്‍ ടീസര്‍ ശ്രദ്ധ നേടുന്നു

Malayalilife
പോലീസ് വേഷത്തില്‍ ത്രില്ലടിപ്പിച്ച് സുരാജ് വെഞ്ഞാറുംമൂട്; കുറ്റാന്വേഷണ കഥ പറയുന്ന ഹെവര്‍ ടീസര്‍ ശ്രദ്ധ നേടുന്നു

സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന 'ഹെവന്‍' ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധ നേടുന്നു.സുരാജ് വെഞ്ഞാറമൂട് വീണ്ടും കാക്കിയണിയുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട് ഈ സിനിമയ്ക്ക്. കുറ്റാന്വേഷണമാണ് പ്രമേയം.

സുരാജ് വെഞ്ഞാറമൂടിനെ കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപക് പറമ്പോല്‍, സുദേവ് നായര്‍, സുധീഷ്, അലന്‍സിയാര്‍, പത്മരാജ് രതീഷ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രുതി ജയന്‍,വിനയ പ്രസാദ്,ആശാ അരവിന്ദ്,രശ്മി ബോബന്‍,അഭിജ ശിവകല,ശ്രീജ,മീര നായര്‍,മഞ്ജു പത്രോസ്,ഗംഗാ നായര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. 

കട്ട് ടു ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍,രമ ശ്രീകുമാര്‍,കെ. കൃഷ്ണന്‍,ടി .ആര്‍ രഘുരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിര്‍വഹിക്കുന്നു.പി എസ് സുബ്രഹ്‌മണ്യന്‍ തിരക്കഥയെഴുതുന്നു.സംഗീതം-ഗോപി സുന്ദര്‍, എഡിറ്റര്‍-ടോബി ജോണ്‍,കല-അപ്പുണ്ണി സാജന്‍, മേക്കപ്പ്-ജിത്തു.

HEAVEN Movie Teaser Suraj Venjaramoodu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES