തെന്നിന്ത്യന്‍ താരം ഹന്‍സിക മോട് വാനിയുടെ വിവാഹിതയാവുന്ന എന്നുള്ള വിവരം നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഈ വര്‍ഷം ഡിസംബര്‍ നാലിന് ജയ്പൂരില്‍ വിവാഹമെന്ന് മാത്രമാണ് അന്ന് പുറത്തു വന്ന വിവരം. ഇപ്പോള്‍ താരത്തിന്റെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായ വാര്‍ത്തയാണ് പുറത്ത് വരുന്നത്.
വിവാഹത്തിനു മുന്നോടിയായി നടന്ന മാതാ കി ചൗകി ആഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഭാവിവരന്‍ സൊഹേല്‍ ഖതൂരിയ്ക്ക് ഒപ്പമാണ് മുംബൈയില്‍ നടന്ന ചടങ്ങുകള്‍ക്കായി ഹന്‍സിക എത്തിച്ചേര്‍ന്നത്. ചുവപ്പു നിറമുള്ള വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞത്.
ചുവപ്പു സാരിയില്‍ ഹന്‍സിക തിളങ്ങിയപ്പോള്‍, ഷെര്‍വാണിയായിരുന്നു സൊഹേലിന്റെ വേഷം. ഹന്‍സികയ്ക്ക് ഒപ്പം ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്ന സഹോദരന്‍ പ്രശാന്ത് മോട്വാനിയേയും ചിത്രങ്ങളില്‍ കാണാം. ധോളിന്റെ താളത്തില്‍ സൊഹേലിനൊപ്പം നൃത്തം ചെയ്യുന്ന ഹന്‍സികയേയും വീഡിയോയില്‍ കാണാം.
ഡിസംബര്‍ 4ന് ജയ്പൂരില്‍ വച്ചാണ് ഹന്‍സികയുടെയും സൊഹേലിന്റെയും വിവാഹം. വിവാഹത്തിനായി ജയ്പൂരിലേക്ക് പോകുന്നതിന് മുമ്പ് കുടുംബം മുംബൈയില്‍ മാതാ കി ചൗക്കി സംഘടിപ്പിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയില്‍ വച്ചാണ് ഹന്‍സികയുടെ വിവാഹാഘോഷം നടക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്.
ഹന്‍സികയുടെ മെഹന്ദി ചടങ്ങ് ഡിസംബര്‍ 3 നും ഹല്‍ദി ചടങ്ങ് ഡിസംബര്‍ നാലിനു പുലര്‍ച്ചെയും നടക്കും. ഡിസംബര്‍ നാലിന് വൈകിട്ട് അതിഥികള്‍ക്കായി കാസിനോ തീമിലുള്ള പാര്‍ട്ടിയും നടക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
പാരീസിലെ ഈഫല്‍ ടവറിന് മുന്നില്‍ വെച്ചാണ് സൊഹേല്‍ ഖതൂരിയ ഹന്‍സികയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഹന്‍സിക സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരുന്നു.ഹന്‍സികയുടെ വിവാഹവും നയന്‍താരയുടേത് പോലെ ലൈവ് സ്ട്രീം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി രണ്ട് ഒടിടി ഭീമന്മാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.