Latest News

ഞങ്ങള്‍ തമ്മില്‍ യഥാര്‍ത്ഥ ഡേറ്റിംഗ് ഉണ്ടായിട്ടില്ല: കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് പോയി; പ്രണയ ഗാനം പാടി; പിന്നെ വീട്ടില്‍ കൊണ്ടുവിട്ടു; അപ്പോഴൊക്കെ നിറയെ വര്‍ക്കായിരുന്നു; ഓസ്ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്ര്യു നീബോണുമായുള്ള ബ്രേക്ക്അപ്പിന്റെ കാരണം വ്യക്തമാക്കി ഇല്യാന

Malayalilife
 ഞങ്ങള്‍ തമ്മില്‍ യഥാര്‍ത്ഥ ഡേറ്റിംഗ് ഉണ്ടായിട്ടില്ല: കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് പോയി; പ്രണയ ഗാനം പാടി; പിന്നെ വീട്ടില്‍ കൊണ്ടുവിട്ടു; അപ്പോഴൊക്കെ നിറയെ വര്‍ക്കായിരുന്നു; ഓസ്ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്ര്യു നീബോണുമായുള്ള ബ്രേക്ക്അപ്പിന്റെ കാരണം വ്യക്തമാക്കി ഇല്യാന

നടി ഇല്യാന ഡിക്രൂസും ഓസ്‌ട്രോലിയന്‍ ഫേട്ടോഗ്രോഫര്‍ ആന്‍ഡ്രൂസ് നീബോണുമായുള്ള റിലേഷന്‍ ഷിപ്പും പീന്നീട് ഇരുവരും  ബ്രേക്കപ്പ് ആയതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.തന്റെ ലിവിങ് പാര്‍ട്ണര്‍ ആന്‍ഡ്ര്യു നീബോണിനെ സമൂഹ മാധ്യമങ്ങളില്‍ താരം പരിചയപ്പെടുത്തുകയും പിന്നീട് ചിത്രങ്ങള്‍ നടി തന്നെ നീക്കം ചെയ്തതോടെയുമാണ് ഇരുവരുടെയും വേര്‍പിരിയല്‍ വാര്‍ത്തകളും എത്തിയത്.

ആന്‍ഡ്ര്യു നീബോണുമായുള്ള ബ്രേക്ക്അപ്പിനെ കുറിച്ച് നടി തന്നെ തുറന്ന് പറയുകയാണ്. തങ്ങള്‍ തമ്മില്‍ ഇതുവരെ 'യഥാര്‍ത്ഥ ഡേറ്റിംഗ് ഉണ്ടായിട്ടില്ലെന്നാണ് ഇല്യാന ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
''ഒരു യഥാര്‍ത്ഥ ഡേറ്റ് എനിക്കുണ്ടായിട്ടില്ല. കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് പോയി, പ്രണയഗാനം പാടി, പിന്നെ വീട്ടില്‍ കൊണ്ടുവിട്ടു..അപ്പോഴൊക്കെ നിറയെ വര്‍ക്കായിരുന്നു'' എന്നാണ് ഇല്യാന പറഞ്ഞത്. 

പുതിയ ചിത്രം 'പാഗല്‍പന്തി'യുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിനിടെയാണ് ഇല്യാന പ്രണയജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്.ഈ സെപ്റ്റംബറിലാണ് ആന്‍ഡ്ര്യു നീബോണും ഇല്യാനയും പ്രണയബന്ധം വേര്‍പ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്യുകയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുകയുമായിരുന്നു. ആന്‍ഡ്രു എടുത്ത ചിത്രങ്ങളും ഇല്യാന നീക്കം ചെയ്തു.

Read more topics: # ഇല്യാന
Have Never Been On A Real Date Ileana DCruz

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES