Latest News

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ഹവാ ഹവായി ട്രെയിലര്‍ കാണാം

Malayalilife
മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ഹവാ ഹവായി ട്രെയിലര്‍ കാണാം

നിമിഷ സജയന്‍ നായികയാവുന്ന മറാത്തി ചിത്രം ഹവാ ഹവായി ട്രെയിലര്‍ പുറത്ത്. നിമിഷ അഭിനയിക്കുന്ന ആദ്യ മറാത്തി ചിത്രമാണ്. മലയാളത്തിന് പുറമെ ആദ്യമായാണ് നിമിഷ മറ്റൊരു ഭാഷാ ചിത്രത്തില്‍ അഭിനയിക്കുന്നത്. മഹേഷ് തിലേകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വര്‍ഷ ഉസ്ഗോവന്‍കര്‍, സമീര്‍ ചൗഘു ലേ, കിഷാരി ഗോഡ്ബോലെ, സിദ്ധാര്‍ത്ഥ് യാദവ്, പൂജ നായക്, അങ്കിത് മോഹന്‍, ബിപിന്‍ സമര്‍വെ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. 

ചിത്രത്തിന്റെ കഥയും എഡിറ്റിംഗും സംവിധായകന്‍ തന്നെയാണ്. ഒപ്പം സഹനിര്‍മ്മാണവും നിര്‍വഹിക്കുന്നു. വിജയ് ഷിന്‍ഡേയും മഹേഷ് തിലേകറും ചേര്‍ന്നാണ് നിര്‍മ്മാണം.പങ്കജ് പഡ്ഘാന്‍ ആണ് സംഗീത സംവിധാനം.അതേസമയം മലയാളത്തില്‍ ഒരു തെക്കന്‍ തല്ല് കേസാണ് നിമിഷ നായികയായി അവസാനം തിയേറ്രറില്‍ എത്തിയ ചിത്രം.

Hawahawai Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES