ചോരയൂറുന്ന വെട്ടുകത്തിയുമായി ഇറച്ചിവെട്ടുകാരിയുടെ ലുക്കിലുള്ള ഹണി റോസിന്റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോളിതാ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം പങ്ക് വച്ചിരിക്കുകയാണ് നടി. തന്റെ 18 വര്‍ഷത്തെ കരിയറില്‍ ആദ്യമായിട്ടാണ് ആനന്ദിനി ബാലയെ പോലെ സിനിമയെ ഇത്രയും ആവേശത്തോടെ സമീപിക്കുന്ന ഒരു സംവിധായികക്കൊപ്പം വര്‍ക്ക് ചെയ്യുന്നതെന്ന് ഹണി റോസ് പറഞ്ഞു.
കഴിഞ്ഞ മുപ്പത് ദിവസങ്ങള്‍ തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു അദ്ധ്യായമാണെന്നും കുറിച്ചു. റേച്ചലായി മാറിയതും മികച്ചൊരു അനുഭവമായിരുന്നുവെന്നും നടി കുറിപ്പില്‍ പറയുന്നു.
1983, ആക്ഷന്‍ ഹീറോ ബിജു തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മലയാളിക്ക് ഏറെ പ്രിയപ്പെട്ട സംവിധായകന്‍ എബ്രിഡ് ഷൈന്‍ നിര്‍മ്മാതാവാകുന്ന ഈ ചിത്രത്തിന്റെ സംവിധാനം നവഗതയായ ആനന്ദിനി ബാലയും തിരക്കഥാകൃത്ത് കഥാകൃത്തും കവിയുമായ രാഹുല്‍ മണപ്പാട്ട് എന്ന പുതുമുഖ തിരക്കഥാകൃത്തുമാണ്.
'റേച്ചല്‍' നിര്‍മ്മിക്കുന്നത് ബാദുഷ പ്രൊഡക്ഷന്‍സ്, പെന്‍ & പേപ്പര്‍ ക്രിയേഷന്‍സ് എന്നീ ബാനറുകളില്‍ ബാദുഷ എന്‍ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ്.