ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രം ഇന്നലെ വരെയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സ്ഥിരം ഫീല്‍ ഗുഡ് ടൈപ്പില്‍ നിന്നും മാറി ത്രില്ലര്‍ ജോണറുമായാണ് ഇത്തവണ ജിസ് ജോയി എത്തിയിരിക്കുന്നത്. മോഹന്‍കുമാര്‍ ഫാന്‍സിന് ശേഷം ജിസ് ജോയിയും ബോബി സഞ്ജയിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇന്നലെ വരേയ്ക്കുണ്ട്.
ചിത്രം സോണി ലീവില്‍ ജൂണ്‍ 9 ന് റിലീസ് ചെയ്യും. ആസിഫ് അലിയും, ആന്റണി വര്‍ഗ്ഗീസും, നിമിഷ സജയനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. മാത്യു ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ രാഹുല്‍ രമേഷാണ്. രതീഷ് രാജാണ് എഡിറ്റിങ്.
റബ മോണിക്ക ജോണ്‍, ഇര്‍ഷാദ് അലി, റോണി ഡേവിഡ് രാജ്, ശ്രീലക്ഷ്മി, അതുല്യ ചന്ദ്ര എന്നിവരാണ് മറ്റു താരങ്ങള്‍. മാത്യു ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം ബാഹുല്‍ രമേശ്, എഡിറ്റിംഗ് രതീഷ് രാജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, കലാസംവിധാനം എം. ബാവ, പശ്ചാത്തല സംഗീതം 4 മ്യൂസിക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് മൈക്കിള്‍, അസോസിയേറ്റ് ഡയറക്ടര്‍ ഫര്‍ഹാന്‍ പി ഫൈസല്‍, അഭിജിത്ത് കാഞ്ഞിരത്തിങ്കല്‍, സംഘട്ടനം രാജശേഖര്‍, വസ്ത്രാലങ്കാരം ്രെസ്രഫി സേവ്യര്‍, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഷിബു പന്തലക്കോട്, സൌണ്ട് ഡിസൈന്‍ രാജേഷ് പി എം, സൌണ്ട് മിക്‌സിംഗ് ജിജുമോന്‍ ടി ബ്രൂസ്, സ്റ്റില്‍സ് രാജേഷ് നടരാജന്‍, വിഎഫ്എക്‌സ്, ടൈറ്റില്‍ അനിമേഷന്‍ ഡിജിബ്രിക്‌സ് എന്റര്‍ടെയ്ന്‍മെന്റ്, ഡിഐ കളറിസ്റ്റ് ശ്രിക് വാര്യര്‍, കാസ്റ്റിംഗ് ലോഞ്ച് പാഡ്.