നടി സുസ്മിത സെന്നും മുന്‍ കാമുകന്‍ റോഹ്മാന്‍ ഷ്വാളും വീണ്ടും ഡേറ്റിംഗിലാണെന്ന് വിവരം. ഇരുവരും ഒരു ദീപാവലി പാര്‍ട്ടിയില്‍ ഒന്നിച്ച് എത്തിയതോടെയാണ് ഈ റൂമര്‍ ശക്തമായത്. 2021 ല്‍ ഇരുവരും വേര്‍പിരിഞ്ഞിരുന്നു. തങ്ങള്‍ സുഹൃത്തുക്കളായി തുടര്‍ന്നു എന്നാണ് പിന്നീട് സുസ്മിത ഈ ബന്ധത്തെക്കുറിച്ച് പറഞ്ഞത്. അടുത്തിടെ മുംബൈയില്‍ വച്ച് പലതവണ ഇരുവരെയും ഒരുമിച്ച് കണ്ടതോടെയാണ് പുതിയ അഭ്യൂഹം ഉടലെടുത്തത്.
ഒരു ദീപാവലി പാര്‍ട്ടിയില്‍ നിന്നുള്ള ഒരു പാപ്പരാസി വീഡിയോയില്‍ സുസ്മിതയും റോഹ്മാനും സന്തോഷത്തോടെ ക്യാമറകള്‍ക്ക് പോസ് ചെയ്യുന്നത് കാണാം. കുറഞ്ഞ ആഭരണങ്ങള്‍ മാത്രം ധരിച്ച് കറുത്ത സാരിയിലാണ് സുസ്മിത. പച്ച ബ്ലേസറുള്ള വെള്ള കുര്‍ത്ത പൈജാമയാണ് റോഹ്മാന്‍ ധരിച്ചിരുന്നത്.
റോഹ്മാന്‍ സുസ്മിതയുടെ കൈകളില്‍ പിടിച്ച് സാരിയില്‍ നടക്കാന്‍ സഹായിക്കുന്നതാണ് വീഡിയോയിലുള്ളത്. പുഞ്ചിരിയുമായി പാപ്പരാസികള്‍ക്ക് മുന്നില്‍ എത്തിയ സുസ്മിത റോഹ്മാനൊപ്പം പോസ് ചെയ്തു. ഫോട്ടോ സെഷനില്‍ ഇരുവരും തമ്മില്‍ തമ്മില്‍ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്നത് കാണാം. പിന്നീട് സുസ്മിതയും മാധ്യമങ്ങള്‍ക്ക് വേണ്ടി സോളോ പോസ് ചെയ്തു.
സുസ്മിത സെന്നിനെയും റോഹ്മാന്‍ ഷ്വാളിന്റെയും പുതിയ ബന്ധത്തില്‍ നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. ''തങ്ങള്‍ വേര്‍പിരിഞ്ഞതായി ഇരുവരും വ്യക്തമാക്കി. ഇപ്പോള്‍ അവര്‍ വീണ്ടും ബന്ധത്തിലാണോ അതോ സുഹൃത്തുക്കളെ മാത്രമോ?' എന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്.
മൂന്ന് വര്‍ഷത്തെ ബന്ധത്തിന് ശേഷം താനും റോഹ്മാന്‍ ഷാളും വേര്‍പിരിഞ്ഞതായി 2021 ഡിസംബറില്‍ സുസ്മിത അറിയിച്ചു. 2018-ല്‍ ഇന്‍സ്റ്റാഗ്രാം സന്ദേശത്തിലുടെയാണ് റോഹ്മാന്‍ സുസ്മിതയുമായി ബന്ധം സ്ഥാപിക്കുന്നത്.