'സെറ്റായീട്ടോ സെറ്റായി'; ബിന്ദു പണിക്കര്‍ പ്രധാന വേഷത്തിലെത്തുന്ന ഫാമിലി എന്റര്‍ടെയ്‌നര്‍; 'ജമീലാന്റെ പൂവന്‍കോഴി' ട്രെയ്ലര്‍ പുറത്ത് 

Malayalilife
'സെറ്റായീട്ടോ സെറ്റായി'; ബിന്ദു പണിക്കര്‍ പ്രധാന വേഷത്തിലെത്തുന്ന ഫാമിലി എന്റര്‍ടെയ്‌നര്‍; 'ജമീലാന്റെ പൂവന്‍കോഴി' ട്രെയ്ലര്‍ പുറത്ത് 

 മലയാളി പ്രേക്ഷകരുടെ പ്രിയ താരം ബിന്ദു പണിക്കര്‍ മുഴുനീള കോമഡി കഥാപാത്രവുമായി എത്തുന്ന ചിത്രമാണ് നവാഗതനായ ഷാജഹാന്‍ സംവിധാനം ചെയ്ത 'ജമീലാന്റെ പൂവന്‍കോഴി'. നര്‍മ്മത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രം ഈ മാസം 8 ന് തിയറ്ററിലെത്തും. ഇത്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫസല്‍ കല്ലറയ്ക്കല്‍, നൗഷാദ് ബക്കര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

എറണാകുളം പശ്ചിമകൊച്ചിയുടെ സാമൂഹിക പശ്ചാത്തലത്തലമാണ് ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തുന്നത്. ചിത്രം ഒരു അമ്മയുടെയും മകന്റെയും കഥ പറയുന്ന ഒരു കുടുംബചിത്രം മാത്രമല്ല അതിനുമപ്പുറം വളരെ ഗൗരവമായ ചില പ്രശ്‌നങ്ങളിലേക്കും നീളുന്നതാണെന്ന് അണിയറക്കാര്‍ പറയുന്നു. ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ കൂടിയാണ് ചിത്രം. ഷാജഹാനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

മിഥുന്‍ നളിനി ചിത്രത്തില്‍ നായകനായെത്തുമ്പോള്‍ പുതുമുഖതാരം അലീഷയാണ് നായിക. കുമ്പളങ്ങി നൈറ്റ്‌സില്‍ ഏറെ ശ്രദ്ധേയമായ വേഷം ചെയ്ത സൂരജ് പോപ്പ്‌സ് ഈ ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. അഷ്‌റഫ് ഗുരുക്കള്‍, നിഥിന്‍ തോമസ്, അഞ്ജന അപ്പുക്കുട്ടന്‍, കെ ടി എസ് പടന്നയില്‍, പൗളി വില്‍സണ്‍, മോളി, ജോളി, തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം വിശാല്‍ വര്‍മ്മയും, എഡിറ്റിംഗ് ജോവിന്‍ ജോണും ആണ്. കോ-പ്രൊഡ്യൂസര്‍ നിബിന്‍ സേവ്യര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജസീര്‍ മൂലയില്‍, ശ്യാം മോഹന്‍ (ക്രിയേറ്റീവ് ഡയറക്ടര്‍) , ഫിറോസ് ഖാന്‍, മെല്‍ബിന്‍ കുരിശിങ്കല്‍, ഷാന്‍ പി റഹ്മാന്‍, സംഗീതം ടോണി ജോസഫ്, അലോഷ്യ പീറ്റര്‍, ഗാന രചന സുജേഷ് ഹരി, ഫൈസല്‍ കന്മനം, പശ്ചാത്തല സ്‌കോര്‍ അലോഷ്യ പീറ്റര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ് ഫൈസല്‍ ഷാ, കലാസംവിധായകന്‍ സത്യന്‍ പരമേശ്വരന്‍, സംഘട്ടനം അഷ്‌റഫ് ഗുരുക്കള്‍, വസ്ത്രാലങ്കാരം ഇത്ത ഡിസൈന്‍, 

മേക്കപ്പ് സുധീഷ് ബിനു, അജയ്, കളറിസ്റ്റ് ശ്രീക് വാര്യര്‍, പൊയറ്റിക് പ്രിസം, സൗണ്ട് ഡിസൈന്‍ ജോമി ജോസഫ്, സൗണ്ട് മിക്‌സിംഗ് ജിജുമോന്‍ ബ്രൂസ്, പ്രോജക്റ്റ് ഡിസൈനര്‍ തമ്മി രാമന്‍, കൊറിയോഗ്രാഫി പച്ചു ഇമോ ബോയ്, ലെയ്സണ്‍ ഓഫീസര്‍ സലീജ് പഴുവില്‍, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് രാഹുല്‍ അനിസ്, ഫസല്‍ ആളൂര്‍, അന്‍സാര്‍ ബീരാന്‍, പ്രൊമോഷണല്‍ സ്റ്റില്ലുകള്‍ സിബി ചീരന്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ട്ടോകാര്‍പസ്,വിതരണം ഇത്ത പ്രൊഡക്ഷന്‍സ്, അനില്‍ തൂലിക, മുരളി എസ്എം ഫിലിംസ്, അജിത് പവിത്രം ഫിലിംസ്.

Jameelante Poovan kozhi Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES