Latest News

ന്യൂയോര്‍ക്കില്‍ അവധിയാഘോഷിച്ച് ജാന്‍വി; വാട്ടര്‍ ഫൗണ്ടന് താഴെ നിന്നുള്ള നടിയുടെ ചിത്രത്തിന് താഴെ ട്രോളുമായി  ധഡാക്കിലെ നായകന്‍ ഇഷാന്‍; ചിത്രങ്ങള്‍ കാണാം

Malayalilife
ന്യൂയോര്‍ക്കില്‍ അവധിയാഘോഷിച്ച് ജാന്‍വി; വാട്ടര്‍ ഫൗണ്ടന് താഴെ നിന്നുള്ള നടിയുടെ ചിത്രത്തിന് താഴെ ട്രോളുമായി  ധഡാക്കിലെ നായകന്‍ ഇഷാന്‍; ചിത്രങ്ങള്‍ കാണാം

ബോളിവുഡിലെ താരപുത്രിമാരില്‍ ഏറ്റവും ശ്ര്‌ദ്ധേയേയാണ് ജാന്‍വി കപൂര്‍. ശ്രീദേവിയുടെയും ബോണി കപൂറിന്റെയും പുത്രിയുടെ ഓരോ ചലനങ്ങളും ബോളിവുഡ് മാധ്യമങ്ങള്‍ക്ക് ആഘോഷമാണ്. ഇപ്പോളിതാ നടി ന്യൂയോര്‍ക്കില്‍ അവധിയാഘോഷത്തിലാണ്. ഇതിന്റെ ചിത്രങ്ങളും വാര്‍ത്തകളും ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച് കഴിഞ്ഞു.
 
എന്നാല്‍ കഴിഞ്ഞ ദിവസം ജാന്‍വി കപൂര്‍ ഷെയര്‍ ചെയ്ത പുതിയൊരു ഫോട്ടോയും അതിന് ഇഷാന്‍ ഖട്ടെര്‍ നല്‍കിയ കമന്റുമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച.വാട്ടര്‍ ഫൗണ്ടന് താഴെ നിന്ന് വെള്ളത്തില്‍ നനഞ്ഞിരിക്കുന്ന ഫോട്ടോകളാണ് ജാന്‍വി ഷെയര്‍ ചെയ്തത്. ന്യൂയോര്‍ക്ക് ഐ ലൌവ് യു എന്ന് അടിക്കുറിപ്പായും എഴുതി. 

ഈ ഫോട്ടോയ്ക്ക് താഴെയാണ് തകര്‍പ്പന്‍ കമന്റുമായി ധഡാക്കിലെ ജാന്‍വിയുടെ നായകനും ഇഷാനും രംഗത്ത് എത്തിയത്.നമ്മുടെ വെള്ളച്ചാട്ടം അവിടത്തേയ്ക്കാള്‍ നല്ലതാണ് എന്നായിരുന്നു ഇഷാന്റെ കമന്റ്.

Janhvi Kapoor rain-dances in NYC

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES