Latest News

2 മില്ല്യണ്‍ കാഴ്ചക്കാരും കടന്ന് 'ജപ്പാന്‍' ടീസര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍; കാര്‍ത്തിക് ചിത്രം ദീപാവലി റീലിസായി തിയേറ്ററുകളില്‍

Malayalilife
2 മില്ല്യണ്‍ കാഴ്ചക്കാരും കടന്ന് 'ജപ്പാന്‍' ടീസര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍; കാര്‍ത്തിക് ചിത്രം ദീപാവലി റീലിസായി തിയേറ്ററുകളില്‍

ടന്‍ കാര്‍ത്തിയുടെ 25-മത്തെ സിനിമയാണ് ജപ്പാന്‍. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം നിര്‍മ്മാതാക്കളായ ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് പുറത്തുവിട്ടിരുന്നു. ആരാണ് ജപ്പാന്‍ എന്ന ചോദ്യവുമായി നിഗൂഢതകള്‍ ഒളിപ്പിച്ച ആദ്യ ടീസര്‍ നേരത്തെ തന്നെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ പുതിയ ടീസര്‍ ഇറങ്ങി ഒരു ദിവസത്തിനുള്ളില്‍ യൂട്യൂബില്‍ രണ്ടര മില്യണ്‍ കാഴ്ചക്കാരെ നേടിയിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ പുറത്തിറങ്ങുന്ന ജപ്പാന്റെ മലയാളം ടീസറും അണിയറക്കാര്‍ പുറത്തു വിട്ടു.

ജപ്പാന്‍ - ദൈവത്തിന്റെ അതിശയ സൃഷ്ടികളില്‍ അവനൊരു ഹീറോയാണ് . എന്നാല്‍ നിയമത്തിന് മുന്നില്‍ കുറ്റവാളിയും... നാലു സംസ്ഥാനങ്ങളിലെ പൊലീസ് അന്വേഷിക്കുന്ന പെരും കള്ളന്‍ ... തനിക്കു നേരെ എത്ര വെടിയുണ്ടകള്‍ ഉതിര്‍ത്താലും തന്നെ കീഴ്‌പ്പെടുത്താന്‍ ആവില്ല എന്ന് വെല്ലു വിളിക്കുന്ന ജപ്പാനെ ടീസറില്‍ കാണാം. 

രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അനു ഇമ്മാനുവലാണ് നായിക. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍.പ്രകാശ് ബാബു , എസ്.ആര്‍.പ്രഭു എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആറാമത്തെ കാര്‍ത്തി ചിത്രമാണ് ജപ്പാന്‍ '. രവി വര്‍മ്മനാണ് ഛായാഗ്രഹണം. ജി. വി. പ്രകാശ് കുമാര്‍ സംഗീത സംവിധാനം ഒരുക്കുന്നു. അനല്‍ - അരസ് ഒരുക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഭാഷകളില്‍ ദീപാവലിക്ക് ചിത്രം പുറത്തിറങ്ങും.

Japan Official Teaser Tamil

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES