ജാനേമന്‍ എന്ന സിനിമക്ക് ശേഷം ചിയേഴ്സ് എന്റര്‍ടൈന്‍മെന്റസ് അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'.ചിരിക്കാനും ഒപ്പം ചിന്തിക്കാനുമേറെയുള്ള ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ഇതെന്ന് ഉറപ്പ് നല്കി ജയ ജയ ജയ ജയ ഹേ'ട്രെയിലര്‍ എത്തി.
ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. അന്താക്ഷരി എന്ന പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്റെ സംവിധായകന്‍ വിപിന്‍ ദാസ് അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നു കൈയാളുന്നു .
പ്രൊമോഷണല്‍ രീതികള്‍ കൊണ്ട് ശ്രദ്ധനേടിയ ചിത്രത്തിലെ ഗാനങ്ങളുടെ വീഡിയോ റീലുകള്‍ ഒരു ട്രെന്‍ഡ് സെറ്റര്‍ തന്നെയായിരുന്നു. ആനന്ദ് മന്‍മഥന്‍, അസീസ്,സുധീര്‍ പറവൂര്‍, നോബി മാര്‍ക്കോസ്, മഞ്ജു പിള്ള എന്നിങ്ങനെ ഒരു വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ഒക്ടോബര്‍ 28 നു ഐക്കണ്‍ സിനിമാസ് ' ജയ ജയ ജയ ജയ ഹേ ' തീയേറ്ററുകളിലെത്തിക്കും .രാജേഷ്, ജയ എന്നിവരുടെ വിവാഹവും വിവാഹ ശേഷവുമുള്ള ജീവിതവുമാണ് ചിത്രത്തിന്റെ കഥാതന്തു.രാജേഷ്, ദമ്പതികളായി ആണ് ദര്‍ശനയും ബേസിലും ചിത്രത്തില്‍ വേഷമിടുന്നത്. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് ചിത്രം. ചിത്രത്തിന്റെ ട്രൈലെര്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. ഇതിനോടകം തന്നെ 'ജയ ജയ ജയ ജയ ഹേ' യിലെ ഗാനങ്ങളും ടീസറുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.
ബബ്ലു അജുവാണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി (DOP),ജോണ്‍ കുട്ടിയാണ് എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത്.അങ്കിത് മേനോന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.ഗാന രചന - വിനായക് ശശികുമാര്‍,ശബരീഷ് വര്‍മ്മ, ജമൈമ .ഫെലിക്‌സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.കല - ബാബു പിള്ള,ചമയം - സുധി സുരേന്ദ്രന്‍,വസ്ത്രലങ്കാരം - അശ്വതി ജയകുമാര്‍,നിര്‍മ്മാണ നിര്‍വഹണം - പ്രശാന്ത് നാരായണന്‍,മുഖ്യ സഹ സംവിധാനം - അനീവ് സുരേന്ദ്രന്‍,ധനകാര്യം - അഗ്‌നിവേഷ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ - ഐബിന്‍ തോമസ്,നിശ്ചല ചായാഗ്രഹണം -എസ് ആര്‍ കെ , വാര്‍ത്താ പ്രചരണം - വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.യെല്ലോ ടൂത്ത് ആണ് പബ്ലിസിറ്റി ഡിസൈന്‍സ്