മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ മമ്മൂട്ടിയും ജയറാമും ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണ് ഉള്ളത്. ജയറാമാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി ആരാധകരുമായി പങ്ക് വച്ചത്.ഹൈദരാബാദില്‍ വെച്ച് മമ്മൂട്ടിയെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു ജയറാം എത്തിയത്. ഞങ്ങളൊന്നിച്ചായിരുന്നു പ്രഭാത ഭക്ഷണമെന്ന ക്യാപ്ഷനോടെയായാണ് ജയറാം ചിത്രം പങ്കുവെച്ചത്.
താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായെത്തിയത്. രമേഷ് പിഷാരടിയായിരുന്നു ആദ്യം കമന്റുമായെത്തിയത്.നരസിംഹ മന്നാടിയാരുടെ കുഞ്ഞനുജന്‍. നരസിംഹനും വീരസിംഹനും. ജയറാമേട്ടന്റെ അടുത്ത് നിന്ന് ഇതിന്റെ പേരില്‍ ഒരു 'കഥ' പ്രതീക്ഷിക്കാം.
അതൊരു ഭാഗ്യം തന്നെ എത്ര വലിയ നടന്‍ ആണെങ്കിലും മമ്മൂക്കയോട് കൂടെയിരുന്ന് ഭക്ഷണം കഴിക്കുന്നതും സംസാരിക്കുന്നത് അത് ഒരു ഭാഗ്യം തന്നെ അല്ലേ ,ജയറാം ചേട്ടാ നിങ്ങളുടെ ആ ബഹുമാനവും കരുതലും ആണ് നിങ്ങളെ വലുതാക്കിയത് ഗ്രേറ്റ് ചേട്ടാ, താങ്കള്‍ കേരളത്തില്‍ വന്ന് താമസിക്കാന്‍ നോക്ക്. അല്ലെങ്കില്‍ ഇവന്മാരെല്ലാം കൂടി നിങ്ങളെ പറ്റി അപഖ്യാതി പറഞ്ഞ് നശിപ്പിക്കും. മന്നാഡിയാര്‍ സഹോദരങ്ങള്‍ ഹൈദരാബാദില്‍ തുടങ്ങി നിരവധി കമന്റുകളായിരുന്നു ചിത്രത്തിന് താഴെയുള്ളത്.
1993 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ഹിറ്റ് ചിത്രമാണ ധുവം നരസിംഹ മന്നാടിയാരുടെ കഥ പറഞ്ഞ ചിത്രത്തിന്റെ സംവിധായകന്‍ ജോഷിയായിരുന്നു. മമ്മൂട്ടി, ജയറാം, ഗൗതമി, സുരേഷ് ഗോപി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം മലയാളികള്‍ക്കു ഏറെ പ്രിയപ്പെട്ടതാണ്. സൂപ്പര്‍ താരം ചിയാന്‍ വിക്രമും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക്ക് ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. മമ്മൂട്ടികമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. പൊന്നിയില്‍ സെല്‍വന്‍ ആണ് ജയറാമിന്റെ പുറത്തിറങ്ങാനുളള ചിത്രം. മണിരത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം സെപ്തംബര്‍ 30 നു തീയറ്റുകളിലെത്തും.