Latest News

കുടുംബവിളക്കിലെ സിദ്ധാര്‍ഥ്; എല്ലാവരും വെറുക്കുന്ന നായകന്‍ സത്യത്തില്‍ ആരെന്നറിയേണ്ട; കെകെ മേനോന്റെ ജീവിത-കുടുംബ വിശേഷങ്ങളിലൂടെ

Malayalilife
കുടുംബവിളക്കിലെ സിദ്ധാര്‍ഥ്; എല്ലാവരും വെറുക്കുന്ന നായകന്‍ സത്യത്തില്‍ ആരെന്നറിയേണ്ട;  കെകെ മേനോന്റെ ജീവിത-കുടുംബ വിശേഷങ്ങളിലൂടെ

കുടുംബവിളക്കിലെ സിദ്ധാര്‍ഥ് ഇപ്പോള്‍ മലയാളി പ്രേക്ഷകരുടെ വെറുക്കപ്പെട്ടവനാണ്. സര്‍വ്വഗുണ സമ്പന്നയായ സ്വന്തം ഭാര്യയെ കണ്ടില്ലെന്ന് നടിച്ച് അവളെക്കാള്‍ മുന്നില്‍ നില്‍ക്കുന്നു എന്ന് കരുതുന്ന സഹപ്രവര്‍ത്തക വേദികയുടെ പിറകേ പോകുന്ന ചതിയന്‍ ഭര്‍ത്താവിനെ കുടുംബവിളക്ക് കാണുന്ന ആരും സ്‌നേഹിക്കില്ല. സിദ്ധാര്‍ഥായി സീരിയലില്‍ എത്തുന്നത് കെകെ മേനോന്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കൃഷ്ണകുമാര്‍ മേനോനാണ്. നടന്റെ വിശേഷങ്ങള്‍ അറിയാം.

തമിഴനാണ് എന്നാകും കെകെ മേനോനെ കണ്ട ചിലരെങ്കിലും വിചാരിക്കുക. എന്നാല്‍ ജന്മം കൊണ്ട് മലയാളിയാണ് കെകെ. വൈക്കത്തുകാരി ആനന്ദവല്ലിയുടെയും എറണാകുളം സ്വദേശി സേതുമാധവന്റെയും ഇളയമകനാണ് കെകെ പക്ഷേ സ്ഥിരതാമസം ഊട്ടിയിലാണ്. മാതാപിതാക്കള്‍ ചെറുപ്പത്തിലേക്ക് ഊട്ടിയിലേക്ക് ചേക്കേറിയതോടെ അവിടെയാണ് കെകെ ജനിച്ചതും വളര്‍ന്നതുമെല്ലാം. ഇടക്കാലത്ത് അമ്മവീടായ വൈക്കത്തും പഠിച്ചിരുന്നതിനാല്‍ നന്നായി മലയാളവും താരം പറയും. പല ജോലികളും ബിസിനസുമൊക്കെ ചെയ്ത് ഒടുവില്‍ ഊട്ടിയില്‍ തിരിച്ചെത്തി പുതിയ ബിസിനസ് ആരംഭിച്ച 2015ലാണ് നടനാകാനുള്ള അവസരം കെകെയെ തേടിയെത്തിയത്. ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ച് തുടങ്ങിയ കെകെയെ തേടി പിന്നീട് നിരവധി സിനിമാ സീരിയല്‍ അവസരങ്ങളാണ് എത്തിയത്. ശങ്കറിനൊപ്പം യന്തിരന്‍ 2 ആയിരുന്നു ആദ്യ ചിത്രം പിന്നീട് ഗൗതം മേനോനൊപ്പവും ബാലയ്‌ക്കൊപ്പവുമെല്ലാം പ്രവര്‍ത്തിക്കാനുളള ഭാഗ്യവും താരത്തിനുണ്ടായി. കൂടെ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കെകെ എത്തിയതെങ്കിലും മനോരമയില്‍ സംപ്രേക്ഷണം ചെയ്ത ഡോ റാം എന്ന സീരിയലാണ് മലയാളത്തില്‍ താരത്തിന് ബ്രേക്ക് നല്‍കിയത്. ഡോക്ടര്‍ റാം ശ്രദ്ധിക്കപ്പെട്ടതോടെ പാര്‍വതിക്കൊപ്പം ഉയരെയിലും മികച്ചൊരു വേഷം സിദ്ധാര്‍ഥിന് ലഭിച്ചു. ഇതിന് പിന്നാലെയാണ് കുടുംബവിളക്കിലെ സിദ്ധാര്‍ഥാകാനുള്ള ഓഫറും കെകെയെ തേടിയെത്തിയത്. തന്നെ കാണുന്ന എല്ലാവര്‍ക്കും സിദ്ധാര്‍ഥിനോട് ദേഷ്യമാണെന്നാണ് നടന്‍ പറയുന്നത്. പക്ഷേ താനൊരു പാവമാണ്. ഇത്രയും നെഗറ്റീവായ ഒരു വേഷം നീ എങ്ങനെ അഭിനയിക്കുന്നു എന്നാണ് അടുത്തറിയുന്നവര്‍ ചോദിക്കുന്നതെന്നും നടന്‍ വെളിപ്പെടുത്തുന്നു. അഭിനയിക്കുമ്പോള്‍ മാത്രമാണ് സിദ്ധാര്‍ഥായി മാറുന്നത് അല്ലാതെ താന്‍ വളരെ ഫ്രണ്ടലിയാണ് എല്ലാരോടും ചിരിച്ചാണ് ഇടപെടുന്നതും. ആള്‍ക്കാരുടെ വെറുപ്പ് സമ്പാദിക്കുമ്പോഴും കുടുംബവിളക്ക് ഹിറ്റായതില്‍ അതിരറ്റ് സന്തോഷിക്കുന്നുണ്ട് കെകെ. അതേസമയം കുടുംബവിളക്കിലെ സിദ്ധാര്‍ഥിനെപോലെയല്ല താന്‍ എന്ന് ഭാര്യയ്ക്കും നന്നായി അറിയാമെന്നും കെകെ കൂട്ടിച്ചേര്‍ക്കുന്നു.

തന്റെ ജീവിതത്തിലെ എല്ലാ ഉയര്‍ച്ചയും സ്വാമി അയ്യപ്പന്‍കാരണമാണ് എന്നാണ് കെകെ വിശ്വസിക്കുന്നത്. തികഞ്ഞ ദൈവവിശ്വാസിയായ കെകെക്ക് അമ്പലങ്ങളില്‍ പോകുന്നതാണ് ഏറെ ഇഷ്ടമുളള മറ്റൊരു കാര്യം. ഊട്ടി അയ്യപ്പന്‍ കോവിലിലെ മാനേജറായിരുന്നു കെകെയുടെ അച്ഛന്‍. ഒന്നും തന്റെ കഴിവല്ല ദൈവത്തിന്റെ കഴിവാണെന്നും കെകെ പറയുന്നു. ഊട്ടിയിലാണ് കെകെ കുടുംബസമേതം താമസിക്കുന്നത്. വടക്കഞ്ചേരി സ്വദേശിയായ രമയാണ് കെകെയുടെ ഭാര്യ. 12ാം ക്ലാസില്‍ പഠിക്കുന്ന അക്ഷറാണ് കെകെയുടെ മൂത്തമകന്‍. 8ാം ക്ലാസുകാരന്‍ ഹൃദയ് ഇളയവനും. അക്ഷറും അച്ഛനെ പോലെയാണ്. സിനിമാമോഹമാണ് അക്ഷറിന്റെയും മനസില്‍. കുടുംബവിളക്കിന് പിന്നാലെ നിരവധി അവസരങ്ങളാണ് ഈ കെകെയെ തേടിയെത്തുന്നത്.

K K menon words about family life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES