Latest News

ഈ ഗ്രാമത്തിന് ഒരു പ്രത്യേകതയുണ്ട്; 3 മണി കഴിഞ്ഞാല്‍ ഇവിടെ സൂര്യന്‍ അസ്തമിക്കും; ദുരൂഹത നിറഞ്ഞ സംഭവവികാസങ്ങളുമായി 'ക'; ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് 

Malayalilife
 ഈ ഗ്രാമത്തിന് ഒരു പ്രത്യേകതയുണ്ട്; 3 മണി കഴിഞ്ഞാല്‍ ഇവിടെ സൂര്യന്‍ അസ്തമിക്കും; ദുരൂഹത നിറഞ്ഞ സംഭവവികാസങ്ങളുമായി 'ക'; ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് 

മോളിവുഡിലെ യുവ താരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ നടന്മാരില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. അന്യഭാഷ ചിത്രങ്ങളിളിലൂടെയും കയ്യടി നേടിയ താരം മലയാളത്തില്‍ വിതരണത്തിനെത്തിക്കുന്ന തെലുങ്ക് ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. വ്യത്യസ്തമായ പ്രമേയമാണ് ചിത്രം അവതരിപ്പിക്കുന്നത്. 

3 മണിയാകുമ്പോള്‍ തന്നെ സൂര്യന്‍ അസ്തമിക്കുന്ന ഒരു ഗ്രാമവും അവിടുത്തെ ദുരൂഹത നിറഞ്ഞ സംഭവവികാസങ്ങളുമാണ് 'ക' എന്ന ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. കിരണ്‍ അബ്ബാവരം നായകനായെത്തുന്ന പിരീഡ് ത്രില്ലര്‍ ചിത്രം സുജിത്ത്, സന്ദീപ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 22ന് തിയറ്ററുകളില്‍ എത്തും. 

ചിന്താ ഗോപാലകൃഷ്ണ റെഡ്ഡിയാണ് ശ്രീചക്രാസ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം ശ്രീമതി ചിന്താ വരലക്ഷ്മിയാണ് അവതരിപ്പിക്കുന്നത്. ചിന്താ വിനീഷാ റെഡ്ഡി, ചിന്താ രാജശേഖര്‍ റെഡ്ഡി എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ റിലീസ് ഡേറ്റും മറ്റ് ഭാഷകളിലെ വിതരണാവകാശം സ്വന്തമാക്കിയവരുടെ പേരുകളും വരും ദിവസങ്ങളിലായ് അറിയിക്കും. വിവിധ ഭാഷകളില്‍ നിന്നുള്ള പ്രമുഖ പ്രൊഡക്ഷന്‍ ഹൗസുകളാണ് വിതരണത്തില്‍ സഹകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. 

ചിത്രത്തിന്റെ മലയാളം പതിപ്പ് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് തിയേറ്ററുകളില്‍ എത്തിക്കുന്നത്. തെലുങ്ക് തിയേറ്റര്‍ അവകാശം നിര്‍മ്മാതാവ് വംശി നന്ദിപതി വമ്പന്‍ തുകക്ക് സ്വന്തമാക്കി. നയന്‍ സരിക, തന്‍വി റാം എന്നിവരാണ് നായികമാരായെത്തുന്നത്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറും 'വേള്‍ഡ് ഓഫ് വാസുദേവ്' എന്ന ?ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയും വലിയ ശ്രദ്ധ നേടിയിരുന്നു. ആക്ഷന്‍ പാക്ക്ഡ് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്. 

സിഇഒ (ക പ്രൊഡക്ഷന്‍സ്) രഹസ്യ ഗോരക്, ചിത്രസംയോജനം ശ്രീ വരപ്രസാദ്, സം?ഗീതം: സാം സി എസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുധീര്‍ മച്ചേര്‍ള, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ ചവാന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ റിതികേഷ് ഗോരക്, ലൈന്‍ പ്രൊഡ്യൂസര്‍ കെ എല്‍ മദന്‍, വസ്ത്രാലങ്കാരം അനുഷ പുഞ്ജല മേക്കപ്പ് കൊവ്വാട രാമകൃഷ്ണ, സംഘട്ടനം റിയല്‍ സതീഷ്, രാം കൃഷ്ണന്‍, ഉയ്യാല ശങ്കര്‍, കോറിയോഗ്രഫി പൊലക്കി വിജയ്, വി എഫ് എക്‌സ് പ്രൊഡ്യൂസര്‍ എം എസ് കുമാര്‍, വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍ ഫണിരാജ കസ്തൂരി, പിആര്‍ഒ ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

KA Malayalam Trailer Kiran Abbavaram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES