Latest News

  മദ്യപാനിയായ യുവാവ് മൃഗശാലയിലെ കടുവയുടെ മുന്നില്‍; അയാളെ രക്ഷിക്കാന്‍ സെക്യൂരിറ്റി ഗാര്‍ഡ്;കുഞ്ചാക്കോ ബോബന്‍   സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ഗര്‍ര്‍ര്‍ All Rise The King is here'; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
  മദ്യപാനിയായ യുവാവ് മൃഗശാലയിലെ കടുവയുടെ മുന്നില്‍; അയാളെ രക്ഷിക്കാന്‍ സെക്യൂരിറ്റി ഗാര്‍ഡ്;കുഞ്ചാക്കോ ബോബന്‍   സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ഗര്‍ര്‍ര്‍ All Rise The King is here'; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

കുഞ്ചാക്കോ ബോബന്‍ -  സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന 'ഗര്‍ര്‍ര്‍... All Rise The King is here' ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രഥ്വിരാജ് ചിത്രം 'എസ്രാ' ഒരുക്കിയ ജയ് കെ ആണ് 'ഗര്‍ര്‍ര്‍' സംവിധാനം ചെയ്യുന്നത്. അനഘ എല്‍ കെ, ശ്രുതി രാമചന്ദ്രന്‍, രാജേഷ് മാധവന്‍, ഷോബി തിലകന്‍, ധനേഷ് ആനന്ദ് എന്നിവരും ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
                                                                                                                                                                                                   മദ്യപാനിയായ ഒരു യുവാവ് മൃഗശാലയിലെ കടുവയുടെ  മുന്നില്‍ വീഴുന്നതും അയാളെ രക്ഷിക്കാന്‍ സെക്യൂരിറ്റി ഗാര്‍ഡ് കൂടെ ചാടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. നര്‍മ്മ രൂപത്തില്‍ എത്തുന്ന 'ഗര്‍ര്‍ര്‍' ചിത്രത്തിന്റെ രചന  നിര്‍വ്വഹിച്ചിരിക്കുന്നതും ജയ് കെ ആണ്.. ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2024 ഫെബ്രുവരിയില്‍ ചിത്രം റിലീസിനെത്തും.

കോ - പ്രൊഡക്ഷന്‍ സിനിഹോളിക്‌സ്. കോ-റൈറ്റര്‍ പ്രവീണ്‍ എസ്. ഛായാഗ്രഹണം ജയേഷ് നായര്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ് മിഥുന്‍ എബ്രഹാം, ദിനേഷ് എസ് ദേവന്‍, സനു കിളിമാനൂര്‍, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍. പശ്ചാത്തല സംഗീതം ഡാന്‍ വിന്‍സെന്റ്. ആര്‍ട്ട് ഡയറക്ടര്‍ രാഖില്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മാലവട്ടത്ത്. സിങ്ക് സൗണ്ട് & ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍. വി എഫ് എക്‌സ് എഗ്ഗ് വൈറ്റ് വി എഫ് എക്‌സ്. മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍. കോസ്റ്റിയും സമീറ സനീഷ്. അഡീഷണല്‍ ഡയലോഗ് ആര്‍ മുരുഗന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍, ആല്‍വിന്‍ ഹെന്റി - മിറാഷ് ഖാന്‍. ഗാനരചന വൈശാഖ് സുഗുണന്‍. ഡിസൈനിനിംഗ് ഇല്ലുമിനാര്‍ട്ടിസ്റ്റ്. മീഡിയ പ്ലാനിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്

KUNCHAKO AND SURAJ TEAM All Rise The King is here

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES