ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി എത്തുന്ന കെ.ജി ഷൈജുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ കായ്‌പോള എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ എത്തി. മലയാളികള്‍ക്ക് എക്കാലത്തെയും പ്രിയപ്പെട്ട ഒരുപിടി കുടുംബ ചിത്രങ്ങളുടെ കൂട്ടത്തിലേക്കാകും കായ്‌പോളയും എത്തുകയെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.
കുടുബ ബന്ധങ്ങളുടെ കെട്ടുറപ്പിന്റെ കഥ ഓര്‍മ്മ പെടുത്തുന്ന രീതിയില്‍ ആണ് പുതിയ പോസ്റ്റര്‍ റിലീസായത്. വീല്‍ചെയര്‍ ക്രിക്കറ്റിന്റെ കഥ പറയുന്ന വീല്‍ചെയര്‍ ക്രിക്കറ്റിനെ പറ്റിയുള്ള ഒരു സിനിമ ലോക സിനിമയില്‍ തന്നെ ആദ്യമായിട്ടായിരിക്കും.വീല്‍ചെയര്‍ ക്രിക്കറ്റിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ വിജയിയായ ഒരു മനുഷ്യന്‍ ബാറ്റും പിടിച്ച് ഒരു സ്റ്റേഡിയത്തിന് സമീപം വീല്‍ചെയറില്‍ ഇരിക്കുന്ന പോസ്റ്റര്‍ മുമ്പ് എത്തിയിരുന്നു.
ചിത്രം വി.എം.ആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ ആണ് ഒരുക്കുന്നത്. ലോക സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് വീല്‍ചെയര്‍ ക്രിക്കറ്റിനെ പറ്റിയുള്ള ഒരു സിനിമ ഉടലെടുക്കുന്നത്്. ചിത്രത്തിന്റേതായി മുന്‍പ് ഇറങ്ങിയ പോസ്റ്ററും വളരെയധികം പ്രേക്ഷക സ്വീകാര്യത പിടിച്ച് പറ്റിയിരുന്നു. ആദ്യ പോസ്റ്ററില്‍ കേന്ദ്ര കഥാപാത്രങ്ങളായ ഉതുപ്പേട്ടന്റെയും കൊച്ചുമകന്‍ എബി കുരുവിളയുടെയും ചിത്രമാണ് നല്‍കിയിരിക്കുന്നത്.
ഉതുപ്പേട്ടനായി ഇന്ദ്രന്‍സും കൊച്ചുമകന്‍ എബിയായി സജല്‍ സുദര്‍ശനുമാണ് സിനിമയിലൂടെ പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തുന്നത്. സംവിധായകന്‍ ഷൈജുവും ശ്രീകില്‍ ശ്രീനിവാസനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിയിരിക്കുന്നത്. അഞ്ചു കൃഷ്ണയാണ് ചിത്രത്തിലൂടെ നായിക വേഷത്തിലെത്തുന്നത്.
കൂടാതെ കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, വിനു കുമാര്‍, വൈശാഖ്, ബിജു, മഹിമ, നവീന്‍, അനുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓഡീഷനിലൂടെ പതിനായിരത്തിലധികം അപേക്ഷകരില്‍ നിന്നും ദിവസ്സങ്ങളോളം നടത്തിയ സ്‌ക്രീനിംഗില്‍ നിന്നാണ് ചിത്രത്തിലെ ഭൂരിഭാഗം കഥാപാത്രങ്ങളെയും തിരഞ്ഞെടുത്തിരിക്കുന്നത്. മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.