വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. മലയാളത്തിന് പുറമേ തെലുങ്കും കന്നഡയും താരം സജീവമാണ്. 2017ല്‍ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തിലുടെയാണ് പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകളായ കല്യാണി അഭിനയ രംഗത്തേക്ക് ചുവട് വയ്ച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഈ ലോക്ക് ഡൗൺ കാലത്ത് സാഹസികതയ്ക്കായി സമയം മാറ്റിവെച്ചിരിക്കുകയാണ് താരം. കല്യാണി പ്രിയദർശൻ സമൂഹമാധ്യമങ്ങളിളുടെ ദുബായിൽ സ്കൈ ഡൈവിങ് നടത്തുന്ന ചിത്രങ്ങളാണ് പങ്കുവയ്ക്കുന്നത്. കല്യാണി ചിത്രത്തിന് നൽകിയ രസകരമായ കുറിപ്പ് ‘പുറമേ പുഞ്ചിരിക്കുന്നു, ഉള്ളിൽ കരയുന്നു’ എന്നാണ്.
സംവിധായകൻ പ്രിയദർശന്റെയും ലിസി ലക്ഷ്മിയുടെയും ഏക മകളാണ് കല്യാണി പ്രിയദർശൻ. കല്യാണി സിനിമാലോകത്തേക്ക് പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിളിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചുകൊണ്ടാണ് എത്തിയത്. കല്യാണിയുടെ ആദ്യത്തെ പ്രോജക്റ്റ് 2013 ലെ ബോളിവുഡ് ചിത്രമായ ‘ക്രിഷ് 3’ ആയിരുന്നു.
2017 ലെ തെലുങ്ക് ചിത്രമായ ‘ഹലോ’ യിലൂടെയാണ് പിന്നീട് ക്യാമറയ്ക്ക് മുന്നിലേക്ക് ചുവടുവെച്ചത് . ശിവകാർത്തികേയൻ നായകനായ ‘ഹീറോ’ എന്ന ചിത്രത്തിലൂടെ തെലുങ്കിലെ രണ്ട് സിനിമകൾക്ക് ശേഷം തമിഴിലേക്കും എത്തി. താരത്തിന്റെതായി ഇനി പുറത്ത് ഇറങ്ങാനിരിക്കുന്ന സിനിമ മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് എന്ന ചിത്രമാണ്.