ഉലകനായകന് കമല്‍ഹാസന്റെ അറുപത്തിയെട്ടാം പിറന്നാള്‍ ആയിരുന്നു നവംബര്‍ 7ന്. ആരാധകരും സിനിമാ പ്രവര്‍ത്തകരും സഹപ്രവര്‍ത്തകരുമടക്കിം നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയത്. ജന്മദിനത്തില്‍ കമല്‍ഹാസന്‍ ഒരു വലിയ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു.ആഘോഷത്തില്‍ സിനിമാ മേഖലയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പങ്കെടുത്തു.
പിറന്നാള്‍ പാര്‍ട്ടിത്തിടെ മകള്‍ അക്ഷരയ്‌ക്കൊപ്പം ചുവടുവക്കുന്ന കമല്‍ഹാസന്റെ വീഡിയോയാണ് വൈറലാകുന്നത്.മന്മഥന്‍ അമ്പുവിലെ 'ഹൂസ് ദ ഹീറോ' എന്ന ഗാനത്തിന് വേണ്ടി കമല്‍ തന്റെ മകള്‍ അക്ഷരയ്ക്കൊപ്പം ഡാന്‍സ് കളിച്ചത്.സിമ്പു, സിദ്ധാര്‍ത്ഥ്, ബിന്ദു മാധവി, രാധിക ശരത്കുമാര്‍ തുടങ്ങി നിരവധി താരങ്ങള്‍ പരിപാടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
കേരള മുഖ്യന്ത്രി പിണറായി വിജയന്‍, താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ കമലിന് ആശംസയുമായി എത്തി.ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലാണ് താരം ഒടുവില്‍ അഭിനയിച്ചത്. ശങ്കറിന്റെ ഇന്ത്യന്‍ 2വിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പിറന്നാള്‍ ദിനത്തില്‍ ഇന്ത്യന്‍ 2വിന്റെ ഫസ്റ്റ്‌ലുക്ക് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാള്‍ ആണ് ഇന്ത്യന്‍ 2ല്‍ നായികയായി എത്തുന്നത്.