Latest News

16 കോടി മുടക്കിയ കാന്താര നേടിയത് 400 കോടി;  കേരളത്തില്‍ മാത്രം നേടിയത് 19 കോടി; ഋഷബ് ഷെട്ടി ചിത്രം തരംഗം തീര്‍ക്കുന്നതിങ്ങനെ

Malayalilife
16 കോടി മുടക്കിയ കാന്താര നേടിയത് 400 കോടി;  കേരളത്തില്‍ മാത്രം നേടിയത് 19 കോടി; ഋഷബ് ഷെട്ടി ചിത്രം തരംഗം തീര്‍ക്കുന്നതിങ്ങനെ

മീപകാലത്ത് റിലീസ് ചെയ്ത ചിത്രമായ കാന്താര തെന്നിന്ത്യയെയും ബോളിവുഡിനെയും ഒരുപോലെ അമ്പരപ്പിച്ച ചിത്രമാണ്. ചിത്രത്തിന്റെ ഒറിജിനല്‍ പതിപ്പ് കന്നഡയാണെങ്കിലും തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളിലും കാന്താര പുറത്തിറങ്ങിയിരുന്നു. വിവധ തലങ്ങളില്‍ വ്യത്യസ്ത ആഖ്യാനവുമായെത്തിയ ചിത്രം ഭാഷാഭേദമെന്യേ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്നത് ചിത്രത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണ്.  കുറച്ചുനാളുകളായി തുടര്‍ച്ചയായി പരാജയം മാത്രം നേരിട്ടിരുന്ന ബോളിവുഡിലും ഈ തെന്നിന്ത്യന്‍ ചിത്രം വലിയൊരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് റിപ്പോര്‍ട്ടാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.  

ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച്് 400.09 കോടിയാണ് ചിത്രം ആഗോളതലത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്. 16 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രമാണ് റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്.കര്‍ണ്ണാടകയില്‍ നിന്നും 168.50 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നുമായി ചിത്രം  60 കോടി കരസ്ഥമാക്കി.  തമിഴ്നാട്ടില്‍ നിന്നും ചിത്രം നേടിയത്  12.70 കോടി രൂപയാണ്.  കേരളത്തില്‍ നിന്നും 19.20 കോടിയും ഓവര്‍സീസില്‍ 44.50 കോടി, ഉത്തരേന്ത്യയില്‍  96 കോടി എന്നിങ്ങനെയാണ് ഓരോ സംസ്ഥാനങ്ങളിലെയും കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കേരളത്തില്‍ ചിത്രം 50 ദിവസങ്ങളാണ് പൂര്‍ത്തിയാക്കിയിരുന്നത്.

റിഷഭ് ഷെട്ടിയുടെ  രചനയിലും  സംവിധാനത്തിലും അരങ്ങേറിയ  ചിത്രമാണ് കാന്താര. അദ്ദേഹം തന്നെ നായകനായുമെത്തി ആരാധകരെ  അമ്പരപ്പിച്ച ചിത്രത്തെ പ്രശംസിച്ച് കൊണ്ട് ബോളിവുഡിലെ മുന്‍നിര താരങ്ങളടക്കം ഇതിനോടകം രംഗത്തെത്തിയിരുന്നു.  'കെ.ജി.എഫ്' നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസിന്റെ ബാനറില്‍  ആണ് കാന്താര നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തില്‍ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുളളത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ എത്തിച്ച് ചിത്രത്തിന് വലിയൊരു പ്രേക്ഷക സ്വീകാര്യത മലയാളികള്‍ക്കിടയിലും കൊണ്ടുവന്നത്. കേരളത്തിലടക്കം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതേസമയം, ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നുവെന്ന തരത്തിലുളള വിവരങ്ങളും പുറത്തുവരുന്നുണ്ട്. നവംബര്‍ 24ന് ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

Read more topics: # കാന്താര
Kantara crosses Rs 400 cr mark worldwide

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES