Latest News

ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് പോയപ്പോള്‍ അയാള്‍ തന്നെ പ്രൊപ്പോസ് ചെയ്തു; വെളിപ്പെടുത്തലുമായി കീർത്തി സുരേഷ്

Malayalilife
ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് പോയപ്പോള്‍ അയാള്‍ തന്നെ പ്രൊപ്പോസ് ചെയ്തു; വെളിപ്പെടുത്തലുമായി കീർത്തി സുരേഷ്

ലയാളികൾക്ക് ഏറെ സുപരിചിതയായ താരപുത്രിയും നടിയുമാണ് കീര്‍ത്തി സുരേഷ്. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഒരു സ്വകാര്യ ജ്വല്ലറി ഉദഘാടനത്തിന് എത്തിയപ്പോള്‍ പരിപാടിക്കിടയില്‍ സംഭവിച്ച മനോഹരമായ വിവാഹഭ്യര്‍ത്ഥനയെ കുറിച്ച് തുറന്ന് പറയുകയാണ് ഇപ്പോൾ കീർത്തി.

തന്റെ പഠന കാലത്ത് ഒരുപാട് പ്രണയാഭ്യര്‍ത്ഥനകളൊന്നും വന്നിരുന്നില്ലെന്നു പറഞ്ഞിരുന്ന താരം ഒരു സ്വകാര്യ ജ്വല്ലറി ഉദ്ഘാടനത്തിനിടയില്‍ ഒരാള്‍ തനിക്കു മുന്നില്‍ അപ്രതീക്ഷിതമായി എത്തി ഒരു കവര്‍ തന്നു എന്ന് ഇപ്പോൾ വെളിപ്പെടുത്തുകയാണ്. 'ആ കവറിനുള്ളില്‍ തന്റെ ഒരുപാട് പഴയതും പുതിയതുമായ ഫോട്ടോകള്‍ ആയിരുന്നു. അയാള്‍ എന്നെ ഒരുപാട് ആരാധിക്കുന്നു ഒരുപാട് ഇഷ്ടമാണ് കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. അയാള്‍ തന്ന സമ്മാനം ഞാന്‍ എടുത്ത് ഒന്നും മിണ്ടാതെ ഒഴിഞ്ഞു മാറി. പക്ഷെ അതൊരു മറക്കാനാകാത്ത അനുഭവമായിരുന്നു. അദ്ദേഹം ആരെന്നോ എന്തെന്നോ എവിടെ എന്നുപോലും അറിയില്ല. എന്നാലും സുരക്ഷിതതാനായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു'എന്നും  കീര്‍ത്തി പറയുന്നു.

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുരേഷ് കുമാറിന്റേയും പഴയകാല ചലച്ചിത്ര നടി മേനകയുടെയും മകളാണ്. 2000-ൽ ബാലതാരമായി ചലച്ചിത്രങ്ങളിൽ അഭിനയിച്ച കീർത്തി 2013-ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന ചിത്രമാണ് നായികയായുള്ള കീർത്തിയുടെ ആദ്യ ചലച്ചിത്രം.

Keerthi suresh words about jewellery inaguration

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES