മലയാളത്തിലെ പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ മകള്‍ ഉത്തര ശരത്തും അഭിനയരംഗത്തേക്ക് എത്തുന്നു. അമ്മയ്ക്കൊപ്പം മകളായി തന്നെ സിനിമയില്‍ അരങ്ങേറുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ആശ ശരത് മകള്‍ ഉത്തര ശരത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനോജ് കാനയാണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.
സവിത എന്ന കഥാപാത്രമായി ആശ ശരത്തും ചിഞ്ചു എന്ന കഥാപാത്രമായി ഉത്തരയും എത്തുന്നു. സുധീര്‍ കരമന, സുദേവ് നായര്‍, അനുമോള്‍, ജോളി ചിറയത്ത്, ബാബു കിഷോര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് നിര്‍മ്മാണം. ഛായാഗ്രഹണം പ്രതാപ് പി. നായര്‍. ചിത്രസംയോജനം മനോജ് കണ്ണോത്ത്.പി?.ആര്‍.ഒ മഞ്ചു ഗോപിനാഥ്.