Latest News

ത്രില്ലര്‍ ചിത്രവുമായി രജീഷാ വിജയനും പ്രിയാ വാര്യയരും; ആകാംക്ഷയുണര്‍ത്തി കൊള്ള ട്രെയിലര്‍ പുറത്ത്

Malayalilife
ത്രില്ലര്‍ ചിത്രവുമായി രജീഷാ വിജയനും പ്രിയാ വാര്യയരും; ആകാംക്ഷയുണര്‍ത്തി കൊള്ള ട്രെയിലര്‍ പുറത്ത്

ജിഷ വിജയനും പ്രിയ വാര്യരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം കൊള്ളയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. രണ്ടു പെണ്‍കുട്ടികളുടെ ജീവിതങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രം ഇന്‍വെസ്റ്റി?ഗേഷന്‍ ത്രില്ലര്‍ ആണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രം ജൂണ്‍ 9 ന് തിയേറ്ററിലെത്തും.

സൂരജ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത് ബോബി-സഞ്ജയ് കൂട്ടുകെട്ടാണ്. ഡോക്ടര്‍മാരായ ജാസിം ജലാലും നെല്‍സന്‍ ജോസഫും ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്.രണ്ടു പെണ്‍കുട്ടികളുടെ ജീവിതങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന ചിത്രം ത്രില്ലര്‍ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. അലന്‍സിയര്‍, പ്രശാന്ത് അലക്സാണ്ടര്‍, ജിയോ ബേബി, ഷെബിന്‍ ബെന്‍സന്‍, പ്രേം പ്രകാശ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ചിത്രത്തിന്റെ സംഗീത സംവിധാനം ഷാന്‍ റഹ്മാനാണ്. രാജവേല്‍ മോഹനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റര്‍: അര്‍ജുന്‍ ബെന്‍,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രവി മാത്യൂ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷെബീര്‍ മലവട്ടത്ത്, കലാസംവിധാനം: രാഖില്‍, കോസ്റ്റ്യൂം: സുജിത്ത്, മേക്കപ്പ്: റോണക്സ്,

രജീഷ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെവി രജീഷ് ആണ് ചിത്രം നിര്‍മ്മിക്കുന്ന ചിത്രം ജൂണ്‍ 9 ന് തിയേറ്ററിലെത്തും.

Kolla Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES