Latest News

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരില്‍ സിനിമയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റും; തുടക്കം സിനിമയില്‍ അടക്കമുള്ള ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകന് ആദരാഞ്ജലിയുമായി ജൂഡ് ആന്തണി 

Malayalilife
മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരില്‍ സിനിമയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റും; തുടക്കം സിനിമയില്‍ അടക്കമുള്ള ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകന് ആദരാഞ്ജലിയുമായി ജൂഡ് ആന്തണി 

നാടിനെ നടുക്കിയ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരണപ്പെട്ടവരില്‍ തുടക്കം സിനിമയില്‍ അടക്കം വര്‍ക്ക് ചെയ്തിട്ടുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റും. ബിജീഷ് ബാലന്‍ ആണ് അപകടത്തില്‍ മരിച്ച 14 പേരില്‍ ഒരാള്‍. ഫെഫ്ക ഓള്‍ കേരള മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്‌റ്റൈലിസ്റ്റ് യൂണിയന്‍ അംഗം കൂടിയായിരുന്നു ബിജീഷ്. ഫെഫ്ക സംഘടനയും  ജൂഡ് ആന്തണി ജോസഫും ബിജീഷിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ആദരാഞ്ജലി നേര്‍ന്നിട്ടുണ്ട്.

ഹൃദയഭേദകം എന്നാണ് ജൂഡ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അദ്ദേഹം ഞങ്ങളുടെ തുടക്കം എന്ന സിനിമയുടെ ഭാഗമായിരുന്നു'', ബിജീഷ് ബാലന് ആദരാഞ്ജലി നേര്‍ന്നുള്ള ഒരു പോസ്റ്റ് പങ്കുവച്ചുകൊണ്ട് ജൂഡ് ആന്തണി ജോസഫ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

വിസ്മയ മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ റിലീസിന് മുന്‍പേ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയിട്ടുള്ള ചിത്രമാണ് തുടക്കം. ബിജീഷ് മാര്‍ഗം കളി, ഷീ ടാക്‌സി തുടങ്ങിയ സിനിമകളിലും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

bijeesh balan dies in thrissur firework

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES