Latest News

തിരുവോണ ദിനത്തില്‍ കുഞ്ചാക്കോ ബോബന്‍ ചിത്രം 'ന്നാ താന്‍ കേസ് കൊട്' ഒ ടി ടിയിലേയ്ക്ക്; ചിത്രമെത്തുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ 

Malayalilife
 തിരുവോണ ദിനത്തില്‍ കുഞ്ചാക്കോ ബോബന്‍ ചിത്രം 'ന്നാ താന്‍ കേസ് കൊട്' ഒ ടി ടിയിലേയ്ക്ക്; ചിത്രമെത്തുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ 

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ഒരുക്കിയ ചിത്രമാണ് 'ന്നാ താന്‍ കേസ് കൊട്'. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് തിയേറ്ററില്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രം ബോക്സോഫീസില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവോണ ദിനമായ സെപ്തംബര്‍ എട്ടിന് ചിത്രം ഒ.ടി.ടിയിലെത്തും. ഹോട്ട്സ്റ്റാറാണ് സ്ട്രീമിംഗ് പ്ലാറ്റ്ഫോം.

ഓഗസ്റ്റ് 11ന് തിയേറ്റുകളില്‍ എത്തിയ ന്നാ താന്‍ കേസ് കൊട്  ആദ്യ ആഴ്ചയില്‍ തന്നെ 25 കോടി ക്ലബ്ബില്‍ എത്തിയിരുന്നു.ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സിനിമ 50 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ നേടിയ വിവരം നിര്‍മ്മാതാക്കള്‍ പങ്കുവെച്ചിരുന്നു. പ്രദര്‍ശനത്തിനെത്തി പതിനെട്ട് ദിവസം കൊണ്ടായിരുന്നു ഈ നേട്ടം

തമിഴ് താരം ഗായത്രി ശങ്കറാണ് നായിക. സൂപ്പര്‍ ഡീലക്‌സ്, വിക്രം, മാമനിതന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമായിരുന്നു ഇത്. ബേസില്‍ ജോസഫ്, ഉണ്ണിമായ പ്രസാദ് എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്.

രാകേഷ് ഹരിദാസാണ് ഛായാഗ്രഹണം. എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണവും നിര്‍വഹിച്ചിരുന്നു.

Kunchacko Boban New movie Nna Thaan case kodu in ott

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES