ഭദ്ര ഗായത്രി പ്രോസക്ഷന്‍സിന്റെ ബാനറില്‍ സെര്‍ജന്റ് സാജു എസ് ദാസ് സംവിധാനം ചെയ്ത് നായകനാവുന്ന 'ഗാര്‍ഡിയന്‍ എയ്ഞ്ചല്‍'എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ ലിറിക്കല്‍ വീഡിയോ ഗാനം റീലീസായി.ജ്യോതിഷ് കാശി എഴുതിയ വരികള്‍ക്ക് റാം സുരേന്ദ്രന്‍ സംഗീതം പകരുന്ന്
ദേശീയ അവാര്‍ഡ് ജേതാവായ നഞ്ചിയമ്മയും സന്നിദാനന്ദനും ചേര്‍ന്ന് ആലപിച്ച 'കുഞ്ചിമല കോവിലെ....' എന്ന ലിറിക്കല്‍ വീഡിയോ ഗാനമാണ് ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെ റിലീസായത്.
ലത ദാസ്, ശോഭിക ബാബു എന്നിവരാണ് നായികമാര്‍.രാഹുല്‍ മാധവ്,മേജര്‍ രവി, നഞ്ചിയമ്മ,ലക്ഷ്മിപ്രിയ,ഷാജു ശ്രീധര്‍, ഗിന്നസ് പക്രു,തുഷാര പിള്ള, മായ സുരേഷ്, ദേവദത്തന്‍,ജോണ്‍ അലക്‌സാണ്ടര്‍ എന്നിവര്‍ക്കൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.
വേലു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ജ്യോതിഷ് കാശി, ശ്രീജിത്ത് രാജേന്ദ്രന്‍, സ്വപ്നറാണി, ഷീന മഞ്ചന്‍ എന്നിവരുടെ വരികള്‍ക്ക് രാം സുരേന്ദര്‍, ചന്ദ്രദാസ് എന്നിവര്‍ സംഗീതം പകരുന്നു.
നഞ്ചിയമ്മ,മധു ബാലകൃഷ്ണന്‍,മൃദുല വാരിയര്‍,സൂരജ് സന്തോഷ്,സന്നിദാനന്ദന്‍,ദുര്‍ഗ്ഗ വിശ്വനാഥ്,
ഫ്രാങ്കോ തുടങ്ങിയവരോടൊപ്പംശാലിനി രാജേന്ദ്രന്‍,ഗൗരി ഗിരീഷ് എന്നിവരും ഗാനമാലപിക്കുന്നു.
എഡിറ്റര്‍-അനൂപ് എസ് രാജ്,പ്രോജക്ട് ഡിസൈന്‍-എന്‍ എസ് രതീഷ്, അസോസിയേറ്റ് ഡയറക്ടര്‍-സലീഷ് ദേവ പണിക്കര്‍,സൗണ്ട് ഡിസൈനര്‍-ജുബിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സതീഷ് നമ്പ്യാര്‍, ആര്‍ട്ട്- അര്‍ജുന്‍ രാവണ, വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ് വെല്‍, മേക്കപ്പ്- വിനീഷ് മഠത്തില്‍, സിനുലാല്‍, കൊറിയോഗ്രഫി-മനോജ് ഫിഡാക്ക്,കളറിസ്റ്റ്- മുത്തുരാജ്,ആക്ഷന്‍- അഷ്‌റഫ് ഗുരുക്കള്‍, ഫോട്ടോഗ്രാഫി-ശാന്തന്‍ അഫ്‌സല്‍ റഹ്‌മാന്‍, ലോക്കേഷന്‍ മാനേജര്‍- ബാബു ആലിങ്കാട്, പബ്ലിസിറ്റി ഡിസൈനര്‍- അജയ് പോള്‍സണ്‍,പി ആര്‍ ഒ-എ എസ് ദിനേശ്.