Latest News

കൊച്ചിയില്‍ നിന്നും കട്ടപ്പനയിലെ ലൊക്കേഷനിലേക്കുള്ള യാത്രക്കിടെ റോഡില്‍ അപകടം; യാത്ര തടസ്സപ്പെട്ടതോടെ പെട്ടി ഓട്ടോറിക്ഷയില്‍ യാത്ര തുടര്‍ന്ന് നടി ലെന; വൈറലായി വീഡിയോ

Malayalilife
 കൊച്ചിയില്‍ നിന്നും കട്ടപ്പനയിലെ ലൊക്കേഷനിലേക്കുള്ള യാത്രക്കിടെ റോഡില്‍ അപകടം; യാത്ര തടസ്സപ്പെട്ടതോടെ പെട്ടി ഓട്ടോറിക്ഷയില്‍ യാത്ര തുടര്‍ന്ന് നടി ലെന; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ലെന. തന്റെ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ നീലക്കുറിഞ്ഞി വസന്തം കാണാന്‍ താരം കള്ളിപ്പാറയിലെത്തിയിരുന്നു. ഇപ്പോഴിതാ താരം പങ്കുവച്ച പുതി വീഡിയോയാണ് വൈറലാകുന്നത്. വലിയ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നാണ് ലെന പറയുന്നത്.

കൊച്ചിയില്‍ നിന്ന് ഇടുക്കി കട്ടപ്പനയിലെ ലൊക്കേഷനിലേക്കുള്ള യാത്രയിലായിരുന്നു ലെന. യാത്രയ്ക്കിടെ റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് ലെനയും സംഘവും റോഡില്‍ കുടുങ്ങി. തുടര്‍ന്ന് ഒരു പെട്ടി ഓട്ടോറിക്ഷയില്‍ കയറിയാണ് കട്ടപ്പനയില്‍ എത്തിയതെന്ന് താരം പറഞ്ഞു. അസിസ്റ്റന്റും ഹെയര്‍ ഡ്രസ്സറും ലെനയ്ക്ക് ഒപ്പമുണ്ടായിരുന്നു. 

വഴിയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടതോടെയാണ് താരത്തിന് ലൊക്കേഷനിലെത്താന്‍ മറ്റൊരു വഴി തേടേണ്ടി വന്നത്. ഈ സമയം അതുവഴി വന്ന ഒരു പെട്ടി ഓട്ടോയാണ് ഇവരെ രക്ഷിച്ചത്. പെട്ടി ഓട്ടോയില്‍ കയറി പോകുന്ന വീഡിയോ ലെന പങ്കുവെച്ചിട്ടുണ്ട്. 'കട്ടപ്പന - തൊടുപുഴ റൂട്ടില്‍ ഞങ്ങള്‍ കണ്ട ആക്‌സിഡന്റും തുടര്‍ന്നു നേരിടേണ്ടി വന്ന തടസ്സങ്ങളും. ഞങ്ങള്‍ അപകടത്തില്‍പ്പെട്ടില്ല' - എന്ന് കുറിച്ചാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

വൈശാഖ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ ആണ് ലെനയുടേതായി ഒടുവില്‍ തീയേറ്ററുകളില്‍ എത്തിയ ചിത്രം.


 

Read more topics: # ലെന.
LENA loaction kattappana accident

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES