Latest News

ട്രെയിലര്‍ പുറത്ത് വന്നതോടെ അമീര്‍ ചിത്രം ലാല്‍ സിങ് ഛദ്ദ ചര്‍ച്ചകളില്‍ നിറയുന്നു; വരാനിരിക്കുന്ന വിസ്മയമെന്ന് ആരാധകര്‍ പറയുമ്പോള്‍ ട്രോളുമായി മറ്റൊരു വിഭാഗവും; ട്രെയിലര്‍ ഇടംപിടിച്ച് ജഡായുപ്പാറയും

Malayalilife
ട്രെയിലര്‍ പുറത്ത് വന്നതോടെ അമീര്‍ ചിത്രം ലാല്‍ സിങ് ഛദ്ദ ചര്‍ച്ചകളില്‍ നിറയുന്നു; വരാനിരിക്കുന്ന വിസ്മയമെന്ന് ആരാധകര്‍ പറയുമ്പോള്‍ ട്രോളുമായി മറ്റൊരു വിഭാഗവും; ട്രെയിലര്‍ ഇടംപിടിച്ച് ജഡായുപ്പാറയും

മിര്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ലാല്‍ സിങ് ഛദ്ദയുടെ ട്രെയ്ലര്‍ പുറത്ത് വന്നതോടെ സൈബര്‍ ലോകത്തും ചര്‍ച്ച കൊടുംപിരികൊള്ളുകയാണ്.അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള ആമിര്‍ ഖാന്‍ സിനിമ. മറ്റേതൊരു ആമിര്‍ ചിത്രത്തെയും പോലെ 'ലാല്‍ സിംഗ് ഛദ്ദ'യും ഷൂട്ടിംഗ് തുടങ്ങിയ നാള്‍ മുതല്‍ വാര്‍ത്തകളിലുണ്ട്. ആകാംക്ഷക്ക് വിരാമമിട്ട് ഞായറാഴ്ച ഐപിഎല്‍ ഫൈനലിന്റെ ആവേശത്തിനിടെ ആയിരുന്നു ട്രെയിലറെത്തിയത്. ട്രെയിലര്‍ പുറത്തിറങ്ങിയതോടെ സൈബര്‍ ലോകത്ത് രണ്ട് വിഭാഗമായി തിരിഞ്ഞിരിക്കുകയാണ് സിനിമാസ്വാദകര്‍.

വരാനിരിക്കുന്ന വിസ്മയമെന്ന് പറഞ്ഞ് ട്രെയിലറിനും ആമിറിനും ഒരു വിഭാഗം കയ്യടിക്കുമ്പോള്‍ സൂപ്പര്‍താരത്തെ കടന്നാക്രമിക്കുകയാണ് കൂടുതല്‍പേരും 
ആരാധകരെ ഞെട്ടിച്ച് പുതിയ മെയ്ക്ക് ഓവറുമായാണ് ആമിര്‍ഖാന്‍ ട്രെയിലറിലുള്ളത്. വിഖ്യാത ടോം ഹാങ്ക്‌സ് ചിത്രം 'ഫോറസ്റ്റ് ഗംപി'ന്റെ റീമേക്ക് ' ലാല്‍ സിങ് ഛദ്ദ'യുടെ ട്രെയിലറിലാണ് അതിശയിപ്പിക്കുന്ന രൂപമാറ്റം. 

ഇരുപതുകാരനായും നാല്‍പതുകാരനായും ആമിര്‍ ചിത്രത്തിലെത്തുന്നു. ആമിര്‍ ഖാന്‍, കരീന കപൂര്‍ ഖാന്‍, മോന സിങ്, നാഗ ചൈതന്യ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അദ്വൈത് ചന്ദന്‍ ആണ്.ട്രെയിലറില്‍ കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറയും ഇടംപിടിടിച്ചിട്ടുണ്ട്. സിനിമയുടെ ചിത്രീകരണത്തിനായി ആമിര്‍ ഖാന്‍ കേരളത്തിലെത്തിയിരുന്നു.

ഏറ്റവുമധികം ആഭ്യന്തര ടൂറിസ്റ്റുകള്‍ വന്നെത്തുന്ന ജഡായു പാറയെ ലാല്‍ സിങ് ഛദ്ദയിലൂടെ ഫീച്ചര്‍ ചെയ്യപ്പെടുമ്പോള്‍ കേരള ടൂറിസം മേഖലയും ഏറെ പ്രതീക്ഷയിലാണ്. രാജ്യം മുഴുവനുള്ള ശ്രദ്ധ പിടിച്ചു പറ്റാന്‍ ഈ ചിത്രത്തിലൂടെ ജഡായു പാറയ്ക്ക് കഴിഞ്ഞാല്‍ അത് അവിടുത്തെ ടൂറിസം വികസനത്തിന് കാര്യമായ  മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പമാണ് ജഡായുപ്പാറയിലേത്. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമാണ് ഈ മാസ്മരിക ശില്‍പത്തിനുള്ളത്. രാവണനുമായുള്ള യുദ്ധത്തില്‍ ഇടതു ചിറകറ്റ് നിലംപതിച്ച ജഡായു  വലതു ചിറക് വിടര്‍ത്തി കൊക്കും കാല്‍ നഖങ്ങളും ആകാശത്തിന് അഭിമുഖമായി പിടിച്ച നിലയിലാണ് ഈ ശില്‍പം നിര്‍മിച്ചിരിക്കുന്നത്. 

Laal Singh Chaddha Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES