Latest News

ഷൈന്‍ ടോം ചിത്രം ലൗവ് തമിഴ് റീമേക്ക് ടീസര്‍ പുറത്ത്; പ്രധാന വേഷത്തില്‍  ഭരത്തും വാണി ഭോജനും

Malayalilife
 ഷൈന്‍ ടോം ചിത്രം ലൗവ് തമിഴ് റീമേക്ക് ടീസര്‍ പുറത്ത്; പ്രധാന വേഷത്തില്‍  ഭരത്തും വാണി ഭോജനും

ടീസര്‍ വാണി ഭോജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലായി എത്തുന്ന റീമേക്ക് ചിത്രം ലൗവിന്റെ ടീസര്‍ പുറത്തിറങ്ങി.. ഷൈന്‍ ടോം ചാക്കോ-രജിഷ ചിത്രം ലൗവിന്റെ തമിഴ് റീമേക്ക് ആണിത്. ആര്‍.പി. ബാലയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രാധാ രവി, വിവേക് പ്രസന്ന, ഡാനിയര്‍ ആനി എന്നിവരാണ് മറ്റ് പ്രധാന  കഥാപാത്രങ്ങളായി എത്തുന്നത്. പി.ജി. മുത്തയ്യയാണ് ചിത്രത്തിന്‍രെ  സംവിധാനം നിര്‍വഹിക്കുന്നത്.. സംഗീതം റോണി റാഫേല്‍,എഡിറ്റിങ് അജയ് മനോജ് എന്നിവരാമ് നിര്‍വഹിക്കുന്നത്.

എന്നാല്‍ ലൗ വില്‍ നായകനായി വിജയ് സേതുപതി എത്തുന്നു എന്ന തരത്തിിലുളള വാര്‍ത്തകള്‍ ഇതിനു മുമ്പ് പുറത്തു വന്നിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളെ തിരുത്തിയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയിരിക്കുന്നത്.

കോവിഡ്  റിലീസുകളില്‍ വലരെയധികം നിരൂപക പ്രശംസ നേടിയിരുന്ന ചിത്രമാണിത്. ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ ഷൈന്‍ ടോം ചാക്കോയും രജിഷ വിജയനും പ്രധാന കഥാപാത്രഹ്ങളെ അവതരിപ്പിച്ച് ചിത്രമായിരുന്നു ലൗ. ആഷിക് ഉസ്മാന്റെ നിര്‍മ്മാണത്തില്‍ എത്തിയ ടോക്സിക് റിലേഷന്‍ ഷിപ്പുകളുടെ  പ്രശ്നങ്ങളെ കുറിച്ചു സംസാരിച്ച ചിത്രമായിരുന്നു ഇത്. മലയാലത്തിലെ ആദ്യത്തെ ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെട്ട സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഇന്നത്തെ സമൂഹത്തിന്റെ ടോക്സിക് റിലേഷന്‍ഷിപ്പുകള്‍ മൂലമുണ്ടാകുന്ന ദാമ്പത്യ പ്രശ്നങ്ങളും മറ്റും കൈകാര്യം ചെയ്ത സിനിമ മികച്ച ഒരു സൈക്കോളജിക്കില്‍ ത്രില്ലര്‍ അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്.  

Read more topics: # ടീസര്‍ ,# ഭരത്,#
Love Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES