മലയാള സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് എം ജയചന്ദ്രൻ. നിരവധി അനശ്വര ഗാനങ്ങളാണ് മലയാള സിനിമയ്ക്ക് ഗായകൻ സംഭാവന ചെയ്തിട്ടുള്ളത്. എന്നാൽ ഇപ്പോൾ ഇളയരാജയെ ആദ്യമായി നേരില്‍ കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് താരം. ഗൃഹാലക്ഷിമിക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് താരം പങ്കുവച്ചിരിക്കുന്നത്.
'ചിത്ര ചേച്ചിക്ക് എന്നെ കൊച്ചിലെ അറിയാം. ചിത്ര ചേച്ചിയുടെ ഭര്‍ത്താവ് വിജയന്‍ ചേട്ടന്റെ അപ്പുപ്പനും എന്റെ അപ്പുപ്പനും കുടുംബ സുഹൃത്തുക്കളായിരുന്നു. അങ്ങനെ ഒരിക്കല്‍ ചിത്ര ചേച്ചി ഇളയരാജയുടെ റെക്കോഡിംഗിന് എന്നെ കൊണ്ട് പോയി. എവിഎം സ്റ്റുഡിയോയിലാണ്. ചേച്ചിയുടെ അംബാസഡര്‍ കാറില്‍ പോകുമ്ബോള്‍ എന്റെ മനസിലൂടെ 'തെന്‍പാണ്ടി ചീമയിലെ' എന്ന പാട്ടൊക്കെ ഓടിപ്പോകുന്നുണ്ട്. വലിയ വാതിലുകളൊക്കെ കടന്ന് ഇരുട്ട് നിറഞ്ഞ മുറികളിലൂടെ സ്റ്റുഡിയോയിലെത്തി. ഉള്ളില്‍ ചെന്ന് ഒരു വാതിലിനു കൊട്ടിയപ്പോള്‍ അത് തുറന്നു വന്നു. അകത്ത് വെള്ള വസ്ത്രധാരിയായ ഒരാള്‍ ഹാര്‍മോണിയം പിടിച്ച് ദിവാനില്‍ ഇരിക്കുന്നു. അത് കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി.
ചേച്ചി എന്നെ അദ്ദേഹത്തെ പരിചയപ്പെടുത്തി. 'ഇതെന്റെ കസിനാണ്, ജയചന്ദ്രന്‍ പാടാറുണ്ട്'. അപ്പോള്‍ ഇളയരാജ സാര്‍ രൂക്ഷമായിട്ടു എന്റെ കണ്ണിലേക്ക് നോക്കി. അദ്ദേഹത്തെ കണ്ടു പുറത്തിറങ്ങിയതും ചേച്ചി എന്നെ വഴക്ക പറയാന്‍ തുടങ്ങി. ഇത്രയും വലിയ ഒരു സംഗീതഞ്ജനെ കണ്ടിട്ട് നീ കാലില്‍ ഒന്ന് നമസ്കരിച്ചില്ലല്ലോ എന്ന് പറഞ്ഞു'.