Latest News

കല്യാണ്‍ റാം സ്‌പൈ ത്രില്ലര്‍ ചിത്രം 'ഡെവിള്‍'; രാഷ്ട്രീയക്കാരിയായി മാളവിക നായര്‍ എത്തുന്നു 

Malayalilife
 കല്യാണ്‍ റാം സ്‌പൈ ത്രില്ലര്‍ ചിത്രം 'ഡെവിള്‍'; രാഷ്ട്രീയക്കാരിയായി മാളവിക നായര്‍ എത്തുന്നു 

സിനിമ ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ സ്‌ക്രിപ്റ്റുകള്‍ തിരഞ്ഞെടുക്കുന്നതില്‍  എപ്പോഴും മികച്ച് നിന്നിട്ടുള്ള താരമാണ് നന്ദമുരി കല്യാണ്‍ റാം. 'ദി ബ്രിട്ടീഷ് സീക്രെട്ട് ഏജന്റ്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തില്‍ സംയുക്ത നായികയായി എത്തുന്നു. വിരുപക്ഷ എന്ന ബ്ലോക്ബസ്റ്റര്‍ ഹിറ്റിന് ശേഷം തെലുങ്കില്‍ റിലീസ് ചെയ്യുന്ന സംയുക്തയുടെ ചിത്രം കൂടിയാണ് 'ഡെവിള്‍'.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് റിലീസായ ടീസര്‍ ആരാധകര്‍ക്കിടയില്‍ വലിയ ഹൈപ്പാണ് സൃഷ്ടിച്ചത്. നവംബര്‍ 24ന് ചിത്രം തീയേറ്ററിലെത്തും. ഞായാറാഴ്ച ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ മാളവിക നായരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഒരു രാഷ്ട്രീയക്കാരിയുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. 

മണിമേഖല എന്ന കഥാപാത്രമായിട്ടാണ് മാളവിക എത്തുന്നത്. അടിമുടി വ്യത്യാസത്തോടെയാണ് ചിത്രത്തില്‍ മാളവിക എത്തുന്നതെന്ന് പോസ്റ്ററില്‍ നിന്ന് വ്യക്തം. ഒരു നിഗൂഢമായ സത്യം പുറത്തുകൊണ്ട് വരുന്ന ബ്രിട്ടീഷ് സീക്രെട്ട് ഏജന്റായിട്ടാണ് കല്യാണ്‍ റാം ചിത്രത്തില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം ബിംബിസാര എന്ന ചിത്രത്തിലൂടെ തെലുഗ് ഇന്ഡസ്ട്രിയുടെ തന്നെ വലിയ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ച കല്യാണ്‍ അടുത്ത പ്രതീക്ഷയുണര്‍ത്തുന്ന ചിത്രവുമായി എത്തുമ്പോള്‍ ആരാധകരും ആവേശത്തിലാണ്.

ഹിന്ദിയിലും റിലീസാകുന്ന ചിത്രത്തിന്റെ ഹിന്ദി ഗ്ലിമ്പ്‌സ് വീഡിയോയും വൈറലായിരുന്നു. അഭിഷേക് പിക്ചേഴ്സിന്റെ ബാനറില്‍ ദേവാനഷ് നാമ, അഭിഷേക് നാമ എന്നിവര്‍ നിര്‍മിക്കുന്നു.

നവീന്‍ മേദരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ശ്രീകാന്ത് വിസ്സ ഒരുക്കുന്നു. ഛായാഗ്രഹണം - സൗന്ദര്‍ രാജന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഗാന്ധി നടികുടികര്‍, എഡിറ്റര്‍ - തമ്മി രാജു, പി ആര്‍ ഒ - ശബരി.

Malavika Nair as Manimekala

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES