Latest News

വാച്ചും കാറും രാജുവിന് ഭയങ്കര ക്രേസാണ്; എവിടെ പോയാലും വാച്ച് വാങ്ങും; 20 ലക്ഷം വിലയുള്ള വാച്ചൊക്കെ രാജുവിന്റേല്‍ കാണും; ലംബോര്‍ഗിനി വാങ്ങിയപ്പോള്‍ അതിന്റെ വില കേട്ട് ഞാന്‍ ഞെട്ടി; മല്ലിക സുകുമാരന്‍ പൃഥിയെക്കുറിച്ച് പറയുന്നത്

Malayalilife
വാച്ചും കാറും രാജുവിന് ഭയങ്കര ക്രേസാണ്; എവിടെ പോയാലും വാച്ച് വാങ്ങും; 20 ലക്ഷം വിലയുള്ള വാച്ചൊക്കെ രാജുവിന്റേല്‍ കാണും; ലംബോര്‍ഗിനി വാങ്ങിയപ്പോള്‍ അതിന്റെ വില കേട്ട് ഞാന്‍ ഞെട്ടി; മല്ലിക സുകുമാരന്‍ പൃഥിയെക്കുറിച്ച് പറയുന്നത്

ലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. അതുപോലെ തന്നെ നടന്റെ വാഹനങ്ങളുടെ വിശേഷങ്ങളും ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ മല്ലിക തന്റെ മകന്റെ ഇഷ്ടങ്ങളെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

 കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് നടന്റെ ക്രേസുകളെക്കുറിച്ച് പറഞ്ഞത്.വാച്ചും കാറും രാജുവിന് ഭയങ്കര ക്രേസാണ്. എവിടെ പോയാലും വാച്ച് വാങ്ങും. 20 ലക്ഷം വിലയുള്ള വാച്ചൊക്കെ രാജുവിന്റേല്‍ കാണും. ലംബോര്‍ഗിനി വാങ്ങിയപ്പോള്‍ അതിന്റെ വില കേട്ട് ഞാന്‍ ഞെട്ടി. അവന്‍ ചോദിക്കും അമ്മേ ഞാനൊരു വണ്ടിയെടുക്കട്ടേ എന്ന്. എന്റെ പൊന്നുമോനേ നിന്റെ കാശ്,? നീ ടാക്‌സ് അടക്കുന്നു,? നിനക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ ഞാന്‍ പറയുമെന്നും മല്ലിക പറയുന്നു.

വീട്ടില്‍ ഞങ്ങളാരും സിനിമയെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടത്താറില്ല. ചില സമയത്ത് എപ്പോഴാണ് പുതിയ റിലീസെന്നൊക്കെ ചോദിക്കാറുണ്ടെങ്കിലും കൂടുതല്‍ ചര്‍ച്ചകളൊന്നും അതിന്റെ പേരില്‍ നടത്താറില്ല. എല്ലാവരും ഒന്നിച്ചു കൂടിയാല്‍ കൊച്ചുമക്കളുടെ വിശേഷങ്ങളാണ് കൂടുതലും പറയുന്നതെന്നും മല്ലിക പറയുന്നു.

Read more topics: # പൃഥ്വിരാജ്
Mallika sukumaran open up prithviraj

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES