Latest News

മമ്മൂക്കയെ തമിഴ് ഉച്ഛാരണം പഠിപ്പിച്ച് പേരന്‍പിന്റെ സംവിധായകന്‍ റാം ; ഡബ്ബിങ് ഇടവേളകളില്‍ ചൂളം അടിച്ച് കൂളായി മമ്മൂക്ക; സ്വന്തം ചിത്രമല്ലാതിരുന്നിട്ടും മാമാങ്കത്തിനായി സമയം ചെലവഴിച്ച റാമിന് നന്ദി പറഞ്ഞു കൊണ്ട് മമ്മൂട്ടി പങ്ക് വച്ച വീഡിയോ കാണാം

Malayalilife
മമ്മൂക്കയെ തമിഴ് ഉച്ഛാരണം പഠിപ്പിച്ച് പേരന്‍പിന്റെ സംവിധായകന്‍ റാം ; ഡബ്ബിങ് ഇടവേളകളില്‍ ചൂളം അടിച്ച് കൂളായി മമ്മൂക്ക; സ്വന്തം ചിത്രമല്ലാതിരുന്നിട്ടും മാമാങ്കത്തിനായി സമയം ചെലവഴിച്ച റാമിന് നന്ദി പറഞ്ഞു കൊണ്ട് മമ്മൂട്ടി പങ്ക് വച്ച വീഡിയോ കാണാം

മ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം. ചിത്രം നവംബര്‍ 21ന്   പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ തമിഴ് ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുകയാണ്. ഹിന്ദി, തെലുഗ്, തമിഴ് എന്നീ ഭാഷകളിലും ഒരേ ദിവസം ചിത്രം റിലീസ് ചെയ്യാന്‍ ആണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഇതിനിടെ മമ്മൂട്ടി ത്‌ന്റെ പേജിലൂടെ പങ്ക് വച്ച ഡബ്ബിങ് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

മാമാങ്കത്തിന്റെ തമിഴ്പതിപ്പ് ഡബ്ബിങ്ങിന് മമ്മൂട്ടിയെ സഹായിക്കുന്നത് പേരന്പിന്റെ സംവിധായകന്‍ റാം ആണ്. റാമില്‍ നിന്ന് യഥാര്‍ത്ഥ തമിഴ് ഉച്ചാരണം ശ്രദ്ധിച്ചു പഠിക്കുന്ന വീഡിയോ ആണ് പുറത്ത് വിട്ടത്. തന്നെ സഹായിക്കുന്ന റാമിന് നന്ദി പറഞ്ഞു മമ്മൂട്ടി തന്നെയാണ് ഡബ്ബിങ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

സ്വന്തം ചിത്രമല്ലാതിരുന്നിട്ടും മാമാങ്കത്തിനായി സമയം ചെലവഴിച്ച റാമിന് നന്ദി പറഞ്ഞു കൊണ്ടാണ് മമ്മൂട്ടി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചാവേറുകളുടെ കാട്ടിലൂടെ ഉള്ള യാത്രക്കിടെ ഉള്ള വൈകാരികമായ ഒരു രംഗത്തിന്റെ ഡബ്ബിങ് ആണ് വീഡിയോയില്‍ ഉള്ളത്. സംവിധായകന്‍ പദ്മകുമാറിനെയും വീഡിയോയില്‍ കാണാം. നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഈ വീഡിയോ ഏറ്റെടുത്തത്.

മാമാങ്കം ഇറങുമ്പോഴേക്കും 50 കോടി ചിലവാകും എന്ന് സംവിധായകന്‍ എം. പദ്മകുമാര്‍ പറഞ്ഞിരുന്നു. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിര്‍മിക്കുന്നത്. ഉണ്ണി മുകുന്ദന്‍, സിദ്ധിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, അനു സിത്താര, കനിഹ, ഇനിയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍ ആകുന്നത്

Mamangam Tamil dubbing Mammootty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES