Latest News

കൈതപ്രം എഴുതി എം. ജയചന്ദ്രന്‍ സംഗീതം പകര്‍ന്ന ഗാനം; ഷൈന്‍ നിഗത്തിന്റെ 'ഖുര്‍ബാനി ലിറിക്കല്‍ വീഡിയോ കാണാം

Malayalilife
കൈതപ്രം എഴുതി എം. ജയചന്ദ്രന്‍ സംഗീതം പകര്‍ന്ന ഗാനം; ഷൈന്‍ നിഗത്തിന്റെ 'ഖുര്‍ബാനി ലിറിക്കല്‍ വീഡിയോ കാണാം

യൂത്ത് സ്റ്റാര്‍ ഷെയ്ന്‍ നിഗം,ആര്‍ഷ ബൈജു, ചാരുഹാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  ജിയോ വി തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഖുര്‍ബാനി ' എന്ന് ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി.

പോയകാലത്തിന്റെ കയ്യൊപ്പുമായി കൈതപ്രം എഴുതി എം. ജയചന്ദ്രന്‍ സംഗീതം പകര്‍ന്ന  'മാമ്പഴ തോട്ടത്തില്‍ ' എന്ന മനോഹര ഗാനംവിനീത് ശ്രീനിവാസന്‍ ശ്രുതി ഹരിദാസ് എന്നിവര്‍ ആലപിക്കുന്നു.വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍,ഹരിശ്രീ അശോകന്‍,ജോയ് മാത്യു, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍,ഹരീഷ് കണാരന്‍, സുനില്‍ സുഖദ,മന്‍രാജ്, രാജേഷ് ശര്‍മ്മ, ജെയിംസ് ഏലിയ,അജി,കോട്ടയം പ്രദീപ്,സുധി കൊല്ലം,സതി പ്രേംജി,നന്ദിനി,നയന,രാഖി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

സുനോജ് വേലായുധന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.എഡിറ്റര്‍- ജോണ്‍കുട്ടി, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍- സൈനുദ്ദീന്‍,കല- സഹസ് ബാല, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, മേക്കപ്പ്-ഷാജി പുല്‍പ്പള്ളി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷമീജ് കൊയിലാണ്ടി, സ്റ്റില്‍സ്- സൂപ്പര്‍ ഷിബു, ഡിസൈന്‍-ജിസ്സണ്‍ പോള്‍, വിതരണം- വര്‍ണ്ണചിത്ര,പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # ഖുര്‍ബാനി
Mambazha Thottathil Lyrical Video Song

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES