മലയാള സിനിമയിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടി ഫുള്‍ താരമാണ് മംമ്ത മോഹന്‍ ദാസ്. ശക്തമായ സ്ത്രീകഥപാത്രങ്ങളെയാണ് താരം ഓണ്‍ സ്‌ക്രീന്‍ അവതരിപ്പിക്കുന്നത്. സിനിമയിലെ കഥപാത്രങ്ങള്‍ പോലെ ജീവിതത്തിലും മംമ്ത ബോള്‍ഡന്‍ ലേഡി തന്നെയാണ്. അര്‍ബുദത്തിനോട് പൊരുതി തോല്‍പിച്ച് വിജയം കൈപ്പിടിയില്‍ ഒതുക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു.
ജീവീതത്തിലെ മോശം അവസ്ഥയൊക്കെ അതി മനോഹരമായി തരണം ചെയ്ത വ്യക്തി കൂടിയായ നടി അര്‍ബുദവസ്ഥയിലൂടെ പല തവണ കടന്നു പോകേണ്ടി വന്നപ്പോഴും ആ സമയത്ത് തന്റെ ഒപ്പം നിന്ന വ്യക്തിയെ പരിജയപ്പെടുത്തുകയാണ്. 'ഈ അമ്മയുടെ സ്‌നേഹമാണ് ഞാന്‍ ജീവിച്ചിരിക്കുന്നതിന് ഒരു കാരണം,' എന്നു പറഞ്ഞുകൊണ്ട്ആണ് മംമ്ത കുറിപ്പ് പങ്ക് വച്ചിരിക്കുന്നത്.
മംമ്ത ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ;
അമേരിക്കയില്‍ അര്‍ബുദ രോഗഗവേഷകനായ തന്റെ മകനെ കാണാന്‍ എന്നോട് ഏഴ് വര്‍ഷം മുമ്പ് നിര്‍ദ്ദേശിച്ചത് ആ അമ്മയാണ്. അവരുടെ പ്രിയപ്പെട്ട നടിയുടെ ആരോഗ്യം എങ്ങനെയെന്ന് അന്വേഷിക്കാനായിരുന്നു പറഞ്ഞത്. ഞാന്‍ ഇപ്പോഴും ഇവിടെയുള്ളതിന്റെ കാരണം അമ്മയുടെ സ്‌നേഹമല്ലേ. നീല്‍ ശങ്കറിനെ കുറിച്ച് ഞാന്‍ ലേഖനങ്ങളിലും അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം നീല്‍ ശങ്കര്‍ അമ്മയെ എന്റെ അടുത്തേയ്ക്ക് കൊണ്ടുവന്നു. അതൊരു പ്രത്യേക വികാരമായിരുന്നു. നിങ്ങള്‍ക്കറിയാമോ ചില വികാരങ്ങള്‍ പ്രകടിപ്പിക്കാനാകില്ല. എങ്ങനെയാണ് പ്രതികരിക്കുകയെന്ന് എനിക്ക് അറിയില്ല. അത്രയും അവസ്ഥയിലുള്ള പുഞ്ചിരിയും കരച്ചിലുമായിരുന്നു അത്. കടപ്പാടിന്റെ ഏറ്റവും ഉയര്‍ന്ന കൊടുമുടികള്‍ നിറഞ്ഞ നിമിഷങ്ങള്‍.. നന്ദി അമ്മേ..- മംമ്ത മോഹന്‍ദാസ് പറയുന്നു.
അര്‍ബുദത്തിന് ചികിത്സ തേടി മംമ്ത എത്തിയത് അമേരിക്കയിലായിരുന്നു. അവിടെ വച്ച് അര്‍ബുദത്തിനുള്ള പുതിയ മരുന്നുകള്‍ സ്വന്തം ശരീരത്തില്‍ പരീക്ഷിക്കുന്ന ഗവേഷണത്തിന്റെ ഭാഗമാകുകയും ചെയ്തു. നീല്‍ ശങ്കര്‍ എന്ന ഗവേഷകനായിരുന്നു ഇതിനു ചുക്കാന്‍ പിടിച്ചത്.
