Latest News

രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് വിതരണ യജ്ഞത്തിന് തുടക്കമായിരിക്കുകയാണ്; ആശംസ അർപ്പിച്ച് നടി മഞ്ജു വാര്യർ

Malayalilife
topbanner
രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് വിതരണ യജ്ഞത്തിന് തുടക്കമായിരിക്കുകയാണ്; ആശംസ അർപ്പിച്ച് നടി  മഞ്ജു വാര്യർ

ലയാളികളുടെ മനസ്സില്‍ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിര്‍ത്തുന്ന നടിയാണ് മഞ്ജുവാര്യര്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പര്‍ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. എന്നാൽ ഇപ്പോൾ കൊറോണ വാക്സിൻ വിതരണത്തിന് ആശംസകൾ നേർന്ന് കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മഞ്ജു.

രാജ്യത്ത് ഇന്നു തുടങ്ങിയ കൊറോണ വാക്സിൻ വിതരണത്തിന് ആശംസ അർപ്പിച്ച് മഞ്ജു വാര്യർ. 'രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് വിതരണ യജ്ഞത്തിന് തുടക്കമായിരിക്കുകയാണ്'.  'കോവിഡ് എന്ന മഹാമാരിക്കെതിരെ മനുഷ്യരാശിയുടെ ചെറുത്ത് നിൽപ്പാണിത്'. . 'ഈ യുദ്ധം നമ്മൾ ജയിക്കും'. 'കോവിഡ് വാക്‌സിൻ വിതരണത്തിന് ഒരേ മനസോടെ നമുക്ക് അണിചേരാം' ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത 21 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ സന്ദേശത്തിൽ മഞ്ജു വാര്യർ പറയുന്നു.

 

Manju warrier instagram about covid vaccine

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES