Latest News

മമ്മൂട്ടിയില്‍ നിന്നും കണ്ണെടുക്കാനായില്ല; ശരിക്കും ഒരു കുടുംബസ്ഥനാണ് സുരേഷ് ഗോപി; താരസൗഹൃദത്തെ കുറിച്ച് മനസ്സ് തുറന്ന് നടി മന്യ രംഗത്ത്

Malayalilife
മമ്മൂട്ടിയില്‍ നിന്നും കണ്ണെടുക്കാനായില്ല; ശരിക്കും ഒരു കുടുംബസ്ഥനാണ് സുരേഷ് ഗോപി; താരസൗഹൃദത്തെ കുറിച്ച്  മനസ്സ് തുറന്ന് നടി മന്യ രംഗത്ത്

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേമികളുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് മാന്യ.  താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത് തെലുങ്കിലൂടെയായിരുന്നു. മന്യയെ മലയാളത്തിന് പരിചയപ്പെടുത്തി നൽകിയത് സംവിധായകൻ ലോഹിതദാസായിരുന്നു.  മികച്ച അവസരങ്ങളായിരുന്നു പിന്നീട് ദിലീപിനൊപ്പം അരങ്ങേറിയ പുതുമുഖ നായികയ്ക്ക് ലഭിച്ചത്. വിവാഹിതയായതോടെ അഭിനയജീവിതം അവസാനിപ്പിക്കുകയായിരുന്നു.   അടുത്തിടെ വീണ്ടും സോഷ്യൽ മീഡിയയിൽ അഭിനയത്തോട് ബൈ പറയുകയായിരുന്ന താരത്തിന്റെ  കുഞ്ഞിക്കൂനനിലെ കഥാപാത്രവുമായി ബന്ധപ്പെട്ട ട്രോളുകള്‍ വൈറലായിരുന്നു. അമേരിക്കയിലാണ് താരം ഇപ്പോള്‍ ഭര്‍ത്താവ് വികാസിനും മകള്‍ ഒമിഷ്‌കയ്ക്കുമൊപ്പം.  മന്യ തന്റെ സിനിമാജീവിതത്തെക്കുറിച്ചും നായകന്‍മാരെക്കുറിച്ചും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇപ്പോഴത്തെ വിശേഷങ്ങൾ എല്ലാം തന്നെ തുറന്ന് പറഞ്ഞത്. 

 ദിലീപേട്ടന്‍ ജോക്കറില്‍ അഭിനയിക്കുന്ന സമയത്ത് ഒരു സൂപ്പര്‍താരം ആകുന്നതേയുണ്ടായിരുന്നുള്ളൂ.  ദിലീപേട്ടനുമായി വളരെ നല്ല സൗഹൃദമായിരുന്നു.  ഷൂട്ടിങ്ങ് എല്ലാം തന്നെ നല്ല രസകരമായാണ് മുന്നോട്ട് പോയിരുന്നത്. ദിലീപേട്ടനോടൊപ്പം വീണ്ടും കുഞ്ഞിക്കൂനനിലാണ്  അഭിനയിക്കുന്നത്. അന്ന് അദ്ദേഹം ഒരു സൂപ്പര്‍താരമായി മാറിയിരുന്നു. മികച്ചൊരു നടനാണ് ദിലീപേട്ടന്‍. ദിലീപേട്ടനോളം മറ്റാർക്കും കുഞ്ഞിക്കൂനനിലെ ആ കൂനന്‍ കഥാപാത്രം  നന്നായി ചെയ്യാന്‍ മറ്റാര്‍ക്കുമാവില്ല. 

 അടുത്ത ചിത്രം ജയറാമേട്ടനൊപ്പമുള്ള  വക്കാലത്ത് നാരായണന്‍കുട്ടിയായിരുന്നു. തെനാലിയില്‍ അദ്ദേഹത്തെ അതില്‍ അഭിനയിക്കുന്നതിന് മുന്‍പ്  കണ്ടിരുന്നു. ആ സിനിമ കണ്ട് ചിരിച്ചിട്ടുള്ളതിന് കയ്യും കണക്കുമില്ല. കമല്‍ഹാസനൊപ്പമൊക്കെ അഭിനയിച്ചിട്ടുള്ള വലിയൊരു താരമാണ് ജയറാമേട്ടന്‍ എന്ന ധാരണ വച്ചാണ് അദ്ദേഹത്തിനൊപ്പം അഭിനയിക്കാനെത്തിയത്. സെറ്റിലായാലും പുറത്തായാലും വളരെ രസികനാണ് അദ്ദേഹം, നേരത്തെ അറിയാവുന്ന സുഹൃത്തിനോടെന്ന പോലെയായിരുന്നു അദ്ദേഹം പെരുമാറിയത്. വണ്‍മാന്‍ ഷോ, നൈന ഈ സിനിമകളിലും അദ്ദേഹത്തിനൊപ്പം അഭിനയിച്ചിരുന്നു.

മമ്മൂക്കയ്ക്കൊപ്പം ആദ്യമായി അഭിനയിക്കുന്നത് രാക്ഷസരാജാവിലാണ്. ഭയത്തോടെയായിരുന്നു ആ സിനിമയുടെ ലൊക്കേഷനിലേക്ക് എത്തിയത്. സത്യം പറഞ്ഞാല്‍ ആദ്യമായി മമ്മൂക്കയെ കണ്ടപ്പോള്‍ കണ്ണെടുക്കാനായില്ല. എത്ര സുന്ദരനാണ് അദ്ദേഹം. ഇത് വളരെ ചെറിയ കുട്ടിയാണല്ലോ എന്നാണ് എന്നെ കണ്ടയുടനേ അദ്ദേഹം പറഞ്ഞത്. ആ സമയത്ത് ഞാന്‍ വളരെ മെലിഞ്ഞിട്ടായിരുന്നു. പ്രായം തോന്നിപ്പിക്കാനായി എന്റെ കഥാപാത്രത്തിന് കണ്ണാടി ഇടീക്കുകയും ചെയ്തിരുന്നു.

മമ്മൂക്കയുടെ അടുത്ത് പോകാനും സംസാരിക്കാനുമൊക്കെ സത്യത്തില്‍ ഭയങ്കര പേടിയായിരുന്നു. പക്ഷേ എത്ര വിനയമുള്ള വ്യക്തിയാണെന്നോ അദ്ദേഹം. ഞാന്‍ ഒരു സസ്യഭുക്കാണ്, എന്റെ അമ്മ നോണ്‍ വെജിറ്റേറിയനും അമ്മയ്ക്കായി മമ്മൂക്ക വീട്ടില്‍ നിന്ന് മീന്‍കറിയൊക്കെ കൊണ്ടു വന്നു തന്നിരുന്നു. പിന്നീട് അപരിചിതനിലാണ് അദ്ദേഹത്തിനൊപ്പം വീണ്ടും അഭിനയിക്കുന്നതെന്നും മന്യ പറയുന്നു.

ശരിക്കും ഒരു കുടുംബസ്ഥനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ വീട്ടിലെല്ലാം പോയിട്ടുണ്ട്. ഭാര്യ രാധിക ചേച്ചിയും അദ്ദേഹത്തെ പോലെ തന്നെ വളരെ സ്നേഹമുള്ള വ്യക്തിയാണ്. സ്വപ്ക്കൂട് എന്ന ചിത്രത്തിലാണ് പൃഥ്വിക്കൊപ്പം അഭിനയിക്കുന്നത്. കമല്‍ സാര്‍പറഞ്ഞതു കൊണ്ടാണ് ആ ചിത്രം ചെയ്തത്. പൃഥ്വിയും ഞാനും നല്ല സുഹൃത്തുക്കളായിരുന്നു. ഇവിടെ അമേരിക്കയിലെത്തിയ ശേഷവും ഞങ്ങള്‍ കോണ്ടാക്ടുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അധികം കോണ്ടാക്ടില്ല. ജയസൂര്യയും കുഞ്ചാക്കോ ബോബനുമായും തനിക്ക് നല്ല സൗഹൃദമുണ്ടായിരുന്നുവെന്നും താരം പറയുന്നു.

Manya words about malayalam super stars

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES