Latest News

ചുവപ്പ് സാരിയണിഞ്ഞ് കടവില്‍ മുങ്ങി നിവരുന്ന സ്വാസിക;  വൈറലായി മാറിയ ഹ്രസ്വചിത്രം കുളിസീനിന്റെ രണ്ടാം ഭാഗം അണിയറയില്‍;  'മറ്റൊരു കടവില്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടിസര്‍ കാണാം

Malayalilife
ചുവപ്പ് സാരിയണിഞ്ഞ് കടവില്‍ മുങ്ങി നിവരുന്ന സ്വാസിക;  വൈറലായി മാറിയ ഹ്രസ്വചിത്രം കുളിസീനിന്റെ രണ്ടാം ഭാഗം അണിയറയില്‍;  'മറ്റൊരു കടവില്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടിസര്‍ കാണാം

2013 ല്‍ യുട്യൂബില്‍ വലിയ സ്വീകാര്യത നേടിയ ഹ്രസ്വചിത്രമായിരുന്നു 'കുളിസീന്‍'. ആര്‍ജെ മാത്തുക്കുട്ടിയും  വൈഗയും അഭിനയിച്ച ഹ്രസ്വ ചിത്രം തരംഗം തീര്‍ത്തിരുന്നു. ഇപ്പോളിതാ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഹ്രസ്വ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്.രാഹുല്‍ കെ ഷാജിയുടെ സംവിധാനത്തില്‍ 'മറ്റൊരു കടവില്‍' എന്ന പേരിലാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. 

ചുവന്ന സാരിയുടുത്ത് വെള്ളത്തില്‍ മുങ്ങി നിവരുന്ന സ്വാസ്തയുടെ രംഗങ്ങള്‍ക്കൊപ്പമാണ് ടീസര്‍. കുളിസീന്‍ സംവിധാനം ചെയ്ത രാഹുല്‍ കെ. ഷാജി തന്നെയാണ് മറ്റൊരു കടവിലും ഒരുക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചിലാണ് ചിത്രം റിലീസ് തീരുമാനിച്ചിരിക്കുന്നത്. വമ്പന്‍ താരനിരയിലാണ് കുളിസീന്‍ 2 വരുന്നത്. അല്‍താഫ് മനാഫ്, പാഷാണം ഷാജി, ബോബന്‍സാമുവല്‍, മാത്തുക്കുട്ടി , അര്‍ജുന്‍ഗോപാല്‍എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.സംവിധായകന്‍ ജൂഡ് ആന്റണിയും സിനിമ സീരിയല്‍ താരം സ്വാസികയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിരക്കഥ സംഭാഷണം ഒരുക്കുന്നത് സുമേഷ് മധു. കഥ രാഹുല്‍ കെ. ഷാജി, സുമേഷ് മധു. ഛായാഗ്രഹണം രാജേഷ് സുബ്രമണ്യം. അടുത്തമാസം ചിത്രം പുറത്തിറങ്ങും.

Mattoru Kadavil Kuliscene 2

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES