Latest News

മമ്മൂട്ടിയും സുരേഷ് ഗോപിയും ഉണ്ണി മുകുന്ദനും അനുശ്രീയും അടക്കമുളള താരങ്ങള്‍ ആശംസകളുമായെത്തി; ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയെ താലി ചാര്‍ത്തി മേപ്പടിയാന്‍ സംവിധായകന്‍; വീഡിയോ കാണാം

Malayalilife
മമ്മൂട്ടിയും സുരേഷ് ഗോപിയും ഉണ്ണി മുകുന്ദനും അനുശ്രീയും അടക്കമുളള താരങ്ങള്‍ ആശംസകളുമായെത്തി; ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയെ താലി ചാര്‍ത്തി മേപ്പടിയാന്‍ സംവിധായകന്‍; വീഡിയോ കാണാം

മേപ്പടിയാന്‍ സിനിമയുടെ സംവിധായകന്‍ വിഷ്ണു മോഹനും ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയും വിവാഹിതരായി.എറണാകുളം ചേരനെല്ലൂര്‍ വേവ് വെഡ്ഡിം?ഗ് സെന്ററില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. കഴിഞ്ഞ ഏപ്രിലില്‍ ഇരുവരുടെയും വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നിരുന്നു. സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

സിനിമാ താരങ്ങളായ മമ്മൂട്ടി, സുരേഷ് ?ഗോപി, ഉണ്ണി മുകുന്ദന്‍,  രഞ്ജി പണിക്കര്‍, മേജര്‍ രവി, അനുശ്രീ, അതിഥി രവി, സൈജു കുറുപ്പ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്, തുടങ്ങിയ വന്‍ താരനിരതന്നെ വിവാഹത്തിനെത്തിയിരുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ് അലി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള, കെ ബാബു എംഎല്‍എ തുടങ്ങിയവരും പങ്കെടുത്തു.

ഉണ്ണി മുകുന്ദനെ നായകനാക്കി ഒരുക്കിയ മേപ്പടിയാന്‍ എന്ന ചിത്രത്തിലൂടെ മികച്ച നവാ?ഗത സംവിധായകനുള്ള പുരസ്‌കാരം നേടിയതിന് പിന്നാലെയാണ് വിഷ്ണു മോഹന്‍ വിവാഹിതനായത്.

നിലവില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് വധു അഭിരാമി. വിഷ്ണു ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ബിജു മേനോനും നിഖില വിമലുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

Meppadiyan director Vishnumohan wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES