Latest News

ടൈം ട്രാവലുമായി വിജയ് സേതുപതിയും കത്രീന കൈഫും; 'മെറി ക്രിസ്മസ്' ട്രെയിലര്‍ പുറത്ത് ; ചിത്രം ജനുവരി 12ന് തിയേറ്ററുകളില്‍

Malayalilife
 ടൈം ട്രാവലുമായി വിജയ് സേതുപതിയും കത്രീന കൈഫും; 'മെറി ക്രിസ്മസ്' ട്രെയിലര്‍ പുറത്ത് ; ചിത്രം ജനുവരി 12ന് തിയേറ്ററുകളില്‍

വിജയ് സേതുപതി-കത്രീന കൈഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'മെറി ക്രിസ്മസ്' ട്രെയിലര്‍ പുറത്ത്. ശ്രീറാം രാഘവന്‍ ഒരുക്കുന്ന ചിത്രം ജനുവരി 12 ന് തിയറ്ററുകളിലെത്തും. ടൈം ട്രാവല്‍ പ്രമേയമായി ഒരുങ്ങുന്ന സിനിമ ത്രില്ലര്‍ ഗണത്തില്‍പ്പെട്ടതാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഹിന്ദിയിലും തമിഴിലുമായി ഇറങ്ങുന്ന ഈ സിനിമയുടെ ഹിന്ദി, തമിഴ് ട്രെയിലറുകള്‍ തമ്മിലും വിത്യാസമുണ്ട്.

 

>സഞ്ജയ് കപുര്‍, വിദയ് പതക്, പ്രതിമ കണ്ണന്‍, ടിന്നു ആനന്ദ് എന്നിവരാണ് ഹിന്ദി പതിപ്പിലെ അഭിനേതക്കാള്‍. രാധിക ശരത് കുമാര്‍ , ഷണ്‍മുഖരാജ, കവിന്‍ ജെയ്, രാജേഷ് വില്യംസ് എന്നിവര്‍ തമിഴിലും അഭിനയിക്കുന്നു. രാധിക ആപ്തെയും അശ്വിന്‍ കല്‍സേക്കറും രണ്ട് പതിപ്പിലും പ്രത്യക്ഷപ്പെടുന്നുണ്ട്. 

മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പൂജ ആണ് ചിത്രത്തിന്റെ ചിത്രസംയോജനം. വിജയ് സേതുപതിയുടെ ആദ്യ ഹിന്ദി ചിത്രമായിരുന്നു മെറി ക്രിസ്മസ്. എന്നാല്‍ പിന്നീട് വിജയ് സേതുപതി അഭിനയിച്ച ജവാനാണ് ആദ്യം റിലീസായത്. 

Merry Christmas trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES