നവാഗതനായ ശാന്തനു ബഗച്ചി സംവിധാനം ചെയ്ത് സിദ്ധാര്‍ഥ് മല്‍ഹോത്രയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് പുറത്തിറങ്ങുന്ന സിനിമയാണ് മിഷന്‍ മജ്‌നു.ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ എത്തിയിരിക്കുകയാണ്. സിദ്ധാര്‍ഥിന്റെയും രശ്മികയുടെയും മികച്ച പ്രകടനമാണ് ട്രെയിലറില്‍ കാണാന്‍ കഴിയുന്നത്.
പാകിസ്ഥാനില്‍ കടന്നുകൂടുന്ന ഒരു റോ ഏജന്റ് ആയിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒ.ടി.ടി റിലീസായിട്ടാണ് സിനിമ വരുന്നത്. ജനുവരി 20ന് നെറ്റ്ഫ്ലിക്സില്‍ സിനിമ റിലീസ് ചെയ്യും.
1971-ലെ ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധകാലത്ത് നടന്ന ഏറ്റവും വലിയ രഹസ്യ ഓപ്പറേഷന്റെ പറയപ്പെടാത്ത കഥയാണ് സിനിമയെന്നാണ് അണിയറപ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. ഒരു പാകിസ്ഥാനി കുട്ടിയായിട്ടാണ് ചിത്രത്തില്‍ രശ്മിക എത്തുന്നത്. പര്‍വേസ് ഷെയഖ്, അസീം അരോറ, സുമിത് ബാതേജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
പര്‍മീത് സേതി, ഗരിബ് ഹാഷ്മി, മിര്‍ സര്‍വര്‍, സാകിര്‍ ഹുസൈന്‍, കുമുദ് മിശ്ര, രജിത് കപൂര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ആര്‍.എസ്.വി.പി മൂവിസിന്റെ ബാനറില്‍ റൂണി സക്രൂവാല, അമര്‍ ബുട്ടാല, ഗരിമ മേത്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.