Latest News

ആയൂര്‍വേദ ചികില്‍സയില്‍ നടൻ മോഹന്‍ലാല്‍; താരത്തിന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Malayalilife
ആയൂര്‍വേദ ചികില്‍സയില്‍ നടൻ  മോഹന്‍ലാല്‍; താരത്തിന്റെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളത്തിന്റെ സ്വന്തം താരരാജാവാണ് നടൻ മോഹൻലാൽ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച അദ്ദേഹം ഈ ലോക്ഡൗണിന് പിന്നാലെ അടുത്തിടെയാണ് ചെന്നൈയില്‍ നിന്നും കേരളത്തിൽ മോഹന്‍ലാലും കുടുംബവും  എത്തിയത്. എന്നാൽ വീണ്ടും മാസങ്ങളായി മുടങ്ങി കിടക്കുന്ന   ചിത്രീകരണ തിരക്കുകളിലേക്ക് സൂപ്പര്‍താരം എത്തപ്പെട്ടിരിക്കുകയാണ്. ഓണത്തിന് സംപ്രേക്ഷണം ചെയ്ത ടെലിവിഷന്‍ പരിപാടികളുടെയെല്ലാം  പങ്കെടുക്കാനും താരത്തിന്  സാധിച്ചു.  പുതിയ സിനിമകളുടെയും തിരക്കുകളിലേക്ക്  ഉടന്‍ തന്നെ  കടക്കുമെന്നും സൂചനകൾ പുറത്ത് വന്നിരുന്നു. 

എന്നാൽ ഇപ്പോൾ  സിനിമാ ചിത്രീകരണത്തിന് മുന്നോടിയായി നടന്‍ ആയൂര്‍വേദ ചികില്‍സയ്ക്കായി സമയം കണ്ടെത്തിയിരിക്കുകയാണ്.  ഈ മാസം മോഹന്‍ലാല്‍ വര്‍ഷംതോറും ചെയ്യാറുളള ചികില്‍സയാണ് ചെയ്യുന്നത്.  സോഷ്യല്‍ മീഡിയയില്‍ ആയൂര്‍വേദ ചികില്‍സയ്ക്കിടെ എടുത്ത മോഹന്‍ലാലിന്റെ ഒരു ചിത്രം തരംഗമായി മാറിയിരിക്കുകയാണ്.  ഈ ചിത്രം വ്യാപകമായി സൂപ്പര്‍താരത്തിന്റെ ഫാന്‍സ് ഗ്രൂപ്പുകളിലാണ് പ്രചരിക്കുന്നത്.

 നടന്റെതായി ദൃശ്യം 2വാണ്  എറ്റവും പുതിയതായി ആരംഭിക്കാനിരിക്കുന്ന ചിത്രം. ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് രണ്ടാം ഭാഗം ലോക്ഡൗണ്‍ കാലത്താണ്  അണിയറക്കാര്‍ പ്രഖ്യാപിച്ചത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രം  ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.  സൂപ്പര്‍താരത്തിന്റെ എറ്റവും പുതിയ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം നേരത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ റിലീസും മുടങ്ങിയിരുന്നു.

 ലോകമെമ്പാടുമായി വമ്പന്‍ റിലീസിനായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ഒരുങ്ങിയതാണ്. എല്ലാ പ്രതീക്ഷകളും മറികടക്കുന്ന വിധത്തിലാണ് കോവിഡ് വ്യാപനം പ്രതീക്ഷകളെയെല്ലാം തകിടം മറിക്കുകയായിരുന്നു. അതേസമയം വലിയ ആകാംക്ഷകളോടെയാണ് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ റിലീസിനായും ആരാധകര്‍ കാത്തിരിക്കുന്നത്.  ലൂസിഫര്‍ രണ്ടാം ഭാഗവും ബറോസിന് പുറമെ എല്ലാവരും പ്രതീക്ഷകളോടെ കാത്തിരിക്കുന്ന  ഒരു മോഹന്‍ലാല്‍ ചിത്രം കൂടിയാണ്.


 

Read more topics: # Mohanalal latest pic goes viral
Mohanalal latest pic goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES