Latest News

ബിജു മേനോനും ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന നാലാം മുറ  ടീസര്‍ എത്തി; ത്രില്ലടിപ്പിക്കുന്ന ടീസര്‍ കാണാം

Malayalilife
 ബിജു മേനോനും ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന നാലാം മുറ  ടീസര്‍ എത്തി; ത്രില്ലടിപ്പിക്കുന്ന ടീസര്‍ കാണാം

ബിജു മേനോന്‍,ഗുരു സോമസുന്ദരം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രം നാലാം മുറയുടെ ടീസര്‍ പുറത്തുവിട്ടു. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഒരു കേസ് അന്വേഷണവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസറില്‍ നിന്ന് മനസിലാകുന്നത്. 

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണിത്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായി ആണ് ഗുരു സോമസുന്ദരം എത്തുന്നത്.
ഒരു പാന്‍ ഇന്‍ഡ്യന്‍ ചിത്രമായിത്തന്നെയാണവതരണം. ഇന്‍ഡ്യയിലെ ഏതു ഭാഷക്കാര്‍ക്കും ഒരു പോലെ ആസ്വദിക്കുവാന്‍ പോന്നതാണ് ഈ ചിത്രത്തിന്റെ അവതരണം.

 ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും നാലാം മുറയ്ക്കുണ്ട്. ദീപു അന്തിക്കാടിന്റെ ആദ്യ ചിത്രം ലക്കി സ്റ്റാര്‍ ആയിരുന്നു. ലക്കി സ്റ്റാറില്‍ ജയറാം, രചന  നാരായണന്‍കുട്ടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നാലാം മുറയുടെ ഷൂട്ടിങ് ഈ വര്‍ഷം ജൂണില്‍ തന്നെ പൂര്‍ത്തിയായതായി ആണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

NAALAM MURA TEASER

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES