Latest News

മാഷ് ഓവര്‍ പവര്‍ ചെയ്യുന്നതുകൊണ്ട് താന്‍ ഒതുങ്ങിപ്പോയി എന്നാണ് ആളുകള്‍ വിചാരിക്കുന്നത്; എല്ലാ കാര്യങ്ങളും ഡിസ്‌കസ് ചെയ്യുന്നവരാണ് ഞങ്ങള്‍; രണ്ടുപേര്‍ക്കും പരസ്പരം നന്നായി അറിയാം; കുടുംബത്തിലുള്ളവര്‍ക്ക് പോലും തെറ്റിദ്ധാരണകള്‍; ദേവികയ്ക്കും വിജയ്ക്കും പറയാനുള്ളത്

Malayalilife
മാഷ് ഓവര്‍ പവര്‍ ചെയ്യുന്നതുകൊണ്ട് താന്‍ ഒതുങ്ങിപ്പോയി എന്നാണ് ആളുകള്‍ വിചാരിക്കുന്നത്; എല്ലാ കാര്യങ്ങളും ഡിസ്‌കസ് ചെയ്യുന്നവരാണ് ഞങ്ങള്‍; രണ്ടുപേര്‍ക്കും പരസ്പരം നന്നായി അറിയാം; കുടുംബത്തിലുള്ളവര്‍ക്ക് പോലും തെറ്റിദ്ധാരണകള്‍; ദേവികയ്ക്കും വിജയ്ക്കും പറയാനുള്ളത്

സീരിയല്‍ നടിയും അവതാരകയുമായിരുന്ന ദേവിക നമ്പ്യാരും ഭര്‍ത്താവും ഗായകനുമായ വിജയ് മാധവും സോഷ്യല്‍ മീഡിയയിലെ സജീവമാണ്. വിവാഹ ശേഷം ഇരുവരും യൂട്യൂബ് ചാനലിലായിരുന്നു സജീവം. തങ്ങളുടെ വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളുമെല്ലാം യുട്യൂബ് ചാനലിലൂടെ ഇരുവരും പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. ഇപ്പോഴിതാ അഭിമുഖത്തില്‍ തങ്ങള്‍ നേരിടുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരും.

ഭര്‍ത്താവ് വിജയ് പറയുന്നതനുസരിച്ചാണ് താന്‍ ജീവിക്കുന്നതെന്നാണ് ചിലരുടെ തെറ്റിദ്ധാരണയെന്നും അതൊരിക്കലും ശരിയല്ലെന്നുമാണ് ദേവിക പറയുന്നത്. വിജയ് മാധവ് പറയുന്നതനുസരിച്ചാണ് ഞാന്‍ ഇരിക്കുകയും നില്‍ക്കുകയും ചെയ്യുന്നതെന്നാണ് പലരുടെയും ധാരണ. പക്ഷെ, ഞങ്ങള്‍ എല്ലാ കാര്യങ്ങളും ഡിസ്‌കസ് ചെയ്യുന്നവരാണ്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പരസ്പരം നന്നായി അറിയാമെന്നാണ് ദേവികയുടെ വാക്കുകള്‍.

ഞാനൊരു ഭീകരനെയാണ് മാഷില്‍ പ്രതീക്ഷിച്ചത്. പക്ഷെ, പുള്ളി ഒരു പാവമാണ്. മാഷിനെ കുറിച്ച് എന്റെ കുടുംബത്തിലുള്ളവര്‍ക്ക് പോലും തെറ്റിദ്ധാരണകളുണ്ട്. കാരണം, പണ്ട് ഞാന്‍ ഒരുപാട് സംസാരിക്കുന്ന ആളായിരുന്നു. ഇപ്പോള്‍, അത് കുറച്ചു കുറഞ്ഞു. കുട്ടികളായതും തിരക്കുകളും പ്രായമായതൊക്കെയാണ് ഇതിനുള്ള കാരണം. മാഷ് എന്നെ ഓവര്‍ പവര്‍ ചെയ്യുന്നതുകൊണ്ടാണ് ഞാന്‍ ഒതുങ്ങിപ്പോയതെന്നാണ് ആളുകള്‍ വിചാരിക്കുന്നതെന്നും ദേവിക അഭിമുഖത്തില്‍ പറയുന്നു.താന്‍ ദേവികയെ അടിമയായി വെച്ചിരിക്കുകയാണെന്ന് തന്നെ കരുതൂ... എന്നാലും ദേവിക ഹാപ്പിയാണെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം? എന്നായിരുന്നു ഇക്കാര്യത്തില്‍ വിജയ്‌യുടെ പ്രതികരണം.തമ്മില്‍ ഒരു പ്രശ്‌നവും ഇല്ല എന്നതാണ് സത്യമെന്ന് ദേവികയും അഭിമുഖത്തില്‍ പറഞ്ഞു.

''രണ്ടാമത്തെ പ്രസവം സിസേറിയനായിരുന്നു. വീട്ടില്‍ വന്ന സമയമായിരുന്നു. നമ്മുടെ വീഡിയോയെ വിമര്‍ശിച്ചു വേറെ ഒരാള്‍ ഇട്ട വീഡിയോയിലെ കമന്റാണ് കണ്ടത്. മാഷിനെ സൈക്കോയെന്ന് വിളിച്ചും നിങ്ങള്‍ സെപ്പറേറ്റ് ആകണം, ദേവിക ഓടിപ്പോകൂ എന്നിങ്ങനെയുള്ളതായിരുന്നു കമന്റുകളില്‍ അധികവും. മക്കളെ മോശമായി പറഞ്ഞും, ഓം പരമാന്മ സമാധിയായി എന്നൊക്കെയുള്ള കമന്റുകള്‍ കണ്ടപ്പോള്‍ സഹിക്കാന്‍ പറ്റിയില്ല. അന്ന് ഞാന്‍ നിര്‍ബന്ധിച്ചിട്ടാണ് മാഷ്  റിയാക്ഷന്‍ വീഡിയോ ചെയ്തത്' ദേവിക പറയുന്നു.

2022 ജനുവരിയിലാണ് ദേവികയും വിജയ് മാധവും വിവാഹിതരായത്. റിയാലിറ്റി ഷോകളും സംഗീതവുമാണ് വിജയ് മാധവിനെ പ്രശസ്തനാക്കിയത്. സീരിയലുകള്‍ വഴിയാണ് ദേവിക നമ്പ്യാര്‍ മലയാളികള്‍ക്ക് സുപരിചിതയായത്.

vijay madhav and devika nambiar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES