Latest News

കാലത്താല്‍ മായ്ക്കപ്പെടുന്നവയാണ് കുറ്റകൃത്യങ്ങളെന്നാണ് കരുതുന്നതെങ്കില്‍ ധ്യാനിന് തെറ്റി; ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്; ധ്യാന്റെ വാക്കുകള്‍ക്കെതിരെ എന്‍എസ് മാധവന്‍

Malayalilife
കാലത്താല്‍ മായ്ക്കപ്പെടുന്നവയാണ് കുറ്റകൃത്യങ്ങളെന്നാണ് കരുതുന്നതെങ്കില്‍ ധ്യാനിന് തെറ്റി; ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്; ധ്യാന്റെ വാക്കുകള്‍ക്കെതിരെ എന്‍എസ് മാധവന്‍

ശ്രീനിവാസന് പിന്നാലെയായി സിനിമയിലേക്കെത്തിയവരാണ് വിനീതും ധ്യാനും. പാട്ടും അഭിനയവും മാത്രമല്ല സംവിധാനവും നിര്‍മ്മാണവുമൊക്കെയായി സകലകലവല്ലഭവനാണ് താനെന്ന് തെളിയിച്ചായിരുന്നു വിനീത് മുന്നേറിയത്. വിനീത് ശ്രീനിവാസന്റെ തിരയെന്ന ചിത്രത്തിലൂടെയായിരുന്നു ധ്യാന്‍ തുടക്കം കുറിച്ചത്. അഭിനയം മാത്രമല്ല സംവിധാനത്തിലും പുലിയാണ് താനെന്ന് തെളിയിച്ചാണ് അദ്ദേഹവും മുന്നേറുന്നത്. സിനിമാവിശേഷങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും ഇവര്‍ തുറന്നുപറയാറുണ്ട്. എന്നാൽ ഇപ്പോൾ  സോഷ്യല്‍ മീഡിയയില്‍ മി ടൂ മൂവ്മെന്റിനെതിരെ പരിഹാസച്ചി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശം വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാൽ ഇപ്പോൾ ധ്യാന്റെ വാക്കുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍. 

കാലത്താല്‍ മായ്ക്കപ്പെടുന്നവയാണ് കുറ്റകൃത്യങ്ങളെന്നാണ് കരുതുന്നതെങ്കില്‍ ധ്യാനിന് തെറ്റി. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്, എന്നാണ് എന്‍ എസ് മാധവന്റെ ട്വീറ്റ്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ ധ്യാനിന്റെ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

പണ്ടൊക്കെ മി ടൂ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ പെട്ട്, ഇപ്പോള്‍ പുറത്തിറങ്ങുകപോലും ഇല്ലായിരുന്നു. മി ടൂ ഇപ്പോഴല്ലേ വന്നെ. എന്റെ മി ടൂ ഒക്കെ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ. അല്ലെങ്കില്‍ ഒരു 14, 15 വര്‍ഷം എന്നെ കാണാന്‍പോലും പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ഇത് വന്നത്, ട്രെന്‍ഡ്, എന്നായിരുന്നു ധ്യാന്‍ പറഞ്ഞത്.

NS Madhavan words agianst dhyan sreenivasan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES