മിനി സ്‌ക്രീനില്‍ അവതാരകയായെത്തി പിന്നീട് പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചേക്കേറിയ താരമാണ് നസ്രിയ. 2006ല്‍ പളുങ്കിലൂടെ തുടങ്ങിയ അഭിനയജീവിതം 2020ല്‍ ട്രാന്‍സിലാണ് ഇപ്പോൾ എത്തി നിൽക്കുന്നതും. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവവുമാണ് നസ്രിയ. നടന്‍ ഫഹദുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ 'കൂടെ' എന്ന സിനിമയിലൂടെ നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ചുവരവ് നടത്തിയത്. എന്നാൽ ഇപ്പോൾ നസ്രിയയുടെ ഒരു ഗാനമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്
എന്റെ സ്റ്റേറ്റ് കേരളമാണോ...! എന്റെ സിഎം വിജയനാണോ ... പാട്ടുപാടിയാണ് നസ്രിയ ഇപ്പോൾ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഹിപ്‌ഹോപ് തമിഴയുടെ വളരെ ഹിറ്റായ പാട്ടാണ് നടി ഡബ്‌സ്മാഷിനായി തിരഞ്ഞെടുത്തത്. എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം പിണറായിയാണോ, എന്റെ ഡാന്‍സ് കഥകളി ആണോ, എനിക്ക് നീ വേണോ എന്നാണ് പാട്ടിന്റെ വരികള്‍.സിനിമയിലെപ്പോലെ തന്നെ ജീവിതത്തിലും കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യ്ത് മുന്നേറുന്ന താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും.
നസ്രിയയുമായുള്ള വിവാഹ ജീവിതം തന്നെ ഒരുപാട് മാറ്റി എന്ന് ഫഹദ് വെളിപ്പെടുത്തിയിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നതിന് ഇടയിലാണ് നസ്രിയയും ഫഹദ് ഫാസിലും തമ്മില്‍ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്. ദമ്പതികൾ അടുത്തിടെ ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു ട്രാൻസ്.