നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ നയന്‍താര വീണ്ടും നായികയാകുന്നുവെന്ന് റിപ്പോര്‍ട്ട്. 'ഡിയര്‍ സ്റ്റുഡന്റ്സ്' എന്ന ചിത്രത്തിലാണ് നയന്‍താര നായികയാകുക. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നു കഴിഞ്ഞു.സംവിധായകര്‍ നയന്‍താരയുമായി തിരക്കഥയുടെ ചര്‍ച്ചകള്‍ നടത്തുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നവാഗതരായ സന്ദീപ് കുമാറും ജോര്‍ജ് ഫിലിപ്പുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.നിവിന്‍ പോളി ചിത്രം 'ഡിയര്‍ സ്റ്റുഡന്റ്സ്' എന്ന ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.
ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ലവ് ആക്ഷന്‍ ഡ്രാമ' എന്ന സിനിമയില്‍ നിവിന്‍ നയന്‍താരയും ജോഡിയായി എത്തിയിരുന്നു. 'ഗോള്‍ഡ്' ആണ് നയന്‍താരയുടേതായി റിലീസിനൊരുങ്ങുന്ന മലയാള സിനിമ. ഓണത്തിന് എത്തുമെന്ന് കരുതപ്പെട്ടിരുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നീണ്ടുപോയതിനാല്‍ റിലീസ് മാറ്റുകയായിരുന്നു. ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് നടന്‍ ബാബുരാജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അതേസമയം 'തുറമുഖം', 'ഏഴു കടല്‍ ഏഴു മലൈ' എന്നീ ചിത്രങ്ങളും നിവിന്റേതായി റിലീസിന് തയ്യാറെടുക്കുകയാണ്. വിനയ് ഗോവിന്ദിന്റെ 'താരം', അനുരാജ് മനോഹറിന്റെ 'ശേഖര വര്‍മ്മ രാജാവ്' എന്നീ സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.