Latest News

ഒ ടി ടി പ്ലാറ്റ്ഫോമില്‍ 'ഓത്ത്' മികച്ച പ്രകടനം കാഴ്ചവെച്ച് പ്രദര്‍ശനം തുടരുന്നു

Malayalilife
ഒ ടി ടി പ്ലാറ്റ്ഫോമില്‍ 'ഓത്ത്' മികച്ച പ്രകടനം കാഴ്ചവെച്ച് പ്രദര്‍ശനം തുടരുന്നു

നകീയ കൂട്ടായ്മയില്‍ നിര്‍മ്മിച്ച് നാടകപ്രവര്‍ത്തകനായ പി കെ ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ച മലയാളചലച്ചിത്രം 'ഓത്ത്' മികച്ച പ്രകടനം കാഴ്ച വെച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ പ്രദര്‍ശനം തുടരുന്നു. ഫസ്റ്റ് ഷോസ് ഒ ടി ടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്തത്.ഓട്ടിസം ബാധിച്ച മകനെ പരിചരിക്കുന്ന പിതാവിന്‍റെയും ആ മകന്‍റെയും സംഘര്‍ഷഭരിതമായ ചിത്രത്തിന്‍റെ പ്രമേയം. ഭിന്നശേഷിക്കാരനായ മകനുമായി കഴിയേണ്ടിവരുന്ന പിതാവിന്‍റെ ദാരുണമായ ജീവിതവും സമൂഹത്തിന്‍റെ സമീപനങ്ങളും ചിത്രം ഒപ്പിയെടുത്തിട്ടുണ്ട്. ഏറെ സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രമാണ് ഓത്ത്. നാടക നടനായ ഷാജഹാനാണ് കേന്ദ്രകഥാപാത്രം. പ്രശസ്ത ശില്പി ഡാവിഞ്ചി സുരേഷും ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. നാടക നടിയായ പ്രീത പിണറായിയാണ് ചിത്രത്തിലെ നായിക.

2018 ല്‍ ഐ എഫ് എഫ് കെയില്‍ മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രമായി ഓത്ത് തിരഞ്ഞെടുത്തിരുന്നു. രചന, സംവിധാനം, നിര്‍മ്മാണം-പി കെ ബിജു, ഛായാഗ്രഹണം, ചിത്രസംയോജനം-സുല്‍ഫി ഭൂട്ടോ, സംഗീതം- അരുണ്‍ പ്രസാദ്, ആര്‍ട്ട്-ശ്രീനി കൊടുങ്ങല്ലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജിക്കാഷാജി, ടൈറ്റില്‍ ഡിസൈനിംഗ്-ഡാവിഞ്ചി സുരേഷ്,വസ്ത്രാലങ്കാരം-ഷാജി കൂനമ്മാവ്, സിംഗ്സൗണ്ട്- അനീഷ് സേതു

Oath continues to perform well on the OTT platform

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES