Latest News

ശങ്കര്‍ തിരിച്ചുവരവിനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ എത്തി; ഫാമിലി സസ്പെന്‍സ് ത്രില്ലര്‍ ഓര്‍മ്മകളില്‍ 23ന് റിലീസിന്

Malayalilife
 ശങ്കര്‍ തിരിച്ചുവരവിനൊരുങ്ങുന്ന ചിത്രത്തിന്റെ  ട്രെയ്ലര്‍ എത്തി; ഫാമിലി സസ്പെന്‍സ് ത്രില്ലര്‍ ഓര്‍മ്മകളില്‍  23ന് റിലീസിന്

ലയാളത്തിലെ എവര്‍ഗ്രീന്‍ റൊമാന്റിക് ഹീറോ ശങ്കര്‍ ശക്തമായ തിരിച്ചുവരവ് നടത്തുന്ന ഫാമിലി സസ്‌പെന്‍സ് സെന്റിമെന്റല്‍ ത്രില്ലര്‍ ചിത്രം 'ഓര്‍മ്മകളില്‍' സെപ്റ്റംബര്‍ 23 - ന് തിയേറ്ററുകളിലെത്തും.ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. .

പ്രീമിയര്‍ സിനിമാസിന്റെ ബാനറില്‍ എം. വിശ്വപ്രതാപ് രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ഫാമിലി സസ്പെന്‍സ് സെന്റിമെന്റല്‍ ത്രില്ലര്‍ ആയി ചിത്രം 'ഒരുങ്ങുന്നത്. ജീവിതസാഹചര്യങ്ങള്‍ ജീവിതത്തെ അതിജീവിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

ഒരിടവേളയ്ക്കു ശേഷം ശങ്കര്‍ ഡി.ഐ.ജി. കഥാപാത്രത്തിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തുന്ന സിനിമ കൂടിയാണ് 'ഓര്‍മ്മകളില്‍'. ശങ്കറിനു പുറമെ ഷാജു ശ്രീധര്‍, നാസര്‍ ലത്തീഫ്, ദീപാ കര്‍ത്താ, പൂജിത മേനോന്‍, വിജയകുമാരി, അജയ്, ആര്യന്‍ കതൂരിയ, റോഷന്‍ അബ്ദുള്‍, മാസ്റ്റര്‍ ദൈവിക്, സതീഷ് തൃപ്പരപ്പ്, ശ്രീരാം ശര്‍മ്മ, സുരേഷ്‌കുമാര്‍ പി., സുരേഷ് കൃഷ്ണ എന്നിവരും അഭിനയിക്കുന്നു.

ബാനര്‍ - പ്രീമിയര്‍ സിനിമാസ്; രചന, നിര്‍മ്മാണം, സംവിധാനം - എം. വിശ്വപ്രതാപ്, ഛായാഗ്രഹണം - നിതിന്‍ കെ. രാജ്, എഡിറ്റിംഗ് - വിപിന്‍ മണ്ണൂര്‍, ഗാനരചന - എം. വിശ്വപ്രതാപ് , സംഗീതം - ജോയ് മാക്സ്വെല്‍, ആലാപനം - ജാസി ഗിഫ്റ്റ്, സുജാത മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജയശീലന്‍ സദാനന്ദന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - എ.എല്‍. അജികുമാര്‍, പശ്ചാത്തലസംഗീതം - സുധേന്ദുരാജ്, കല- ബിനില്‍ കെ. ആന്റണി, ചമയം - പ്രദീപ് വിതുര, കോസ്റ്റിയും - രവികുമാരപുരം, പ്രൊഡക്ഷന്‍ മാനേജര്‍ - പ്രസാദ് മുണ്ടേല, ഫിനാന്‍സ് കണ്‍ട്രോളര്‍ - ടി മഗേഷ്, ഡിസൈന്‍സ് - വിനീത് വാസുദേവന്‍, സംവിധാന സഹായികള്‍ - ആഷിക് സുധാകരന്‍, അരുണ്‍ കുമ്മാസി, സ്നിഗ്ദിന്‍ സൈമണ്‍ ജോസഫ്, സോബിന്‍ ജോസഫ് ചാക്കോ, വിതരണം - സാഗാ ഇന്റര്‍നാഷണല്‍, സ്റ്റുഡിയോ - പോസ്റ്റ് ഫോക്കസ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റില്‍സ് - അജേഷ് ആവണി, പി.ആര്‍.ഒ. - അജയ് തുണ്ടത്തില്‍.

Read more topics: # ശങ്കര്‍
Ormakalil official trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES