Latest News

നോ കിസ് നോ കിസ്; അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കാഴ്ച്ച; ലിപ് ലോക്കുമായി അരുണും ശാന്തിയും;  ചിരപ്പൂരമൊരുക്കി എത്തിയ 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'യുടെ ട്രെയ്ലര്‍ ട്രെന്റിങില്‍

Malayalilife
നോ കിസ് നോ കിസ്; അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കാഴ്ച്ച; ലിപ് ലോക്കുമായി അരുണും ശാന്തിയും;  ചിരപ്പൂരമൊരുക്കി എത്തിയ 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'യുടെ ട്രെയ്ലര്‍ ട്രെന്റിങില്‍

വിനയ് ഫോര്‍ട്ടും ടിനി ടോമും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയുടെ ട്രെയിലര്‍ ട്രെന്റിങില്‍..  ചിരിനിമിഷങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ട്രെയ്ലര്‍ ഒരുക്കിയിരിക്കുന്നതും. സദാചാര ബോധത്തെ പൊളിച്ചടുക്കിയ ചിത്രം 'വെടിവഴിപാടിന് ശേഷം.  ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മുഴുനീള കോമഡി ചിത്രമായിരിക്കും 'എന്ന് ട്രെയ്ലറും ശരിവയ്ക്കുന്നു.

ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. തലകുത്തി നില്‍ക്കുന്ന ടിനി ടോമിന്റെ കാരക്ടര്‍ പോസ്റ്റര്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അലക്സ് എന്ന കഥാപാത്രമായാണ് 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന ചിത്രത്തില്‍ ടിനി ടോം എത്തുന്നത്.

സച്ചിയുടെ അയ്യപ്പനും കോശിയിലെ സി.ഐ സതീഷ് എന്ന കഥാപാത്രത്തെ മികച്ചതാക്കിയ അനില്‍ നെടുമങ്ങാട് ഈ ചിത്രത്തില്‍ രാജന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശാന്തി ബാലചന്ദ്രന്‍, അരുണ്‍ കുര്യന്‍, സൃന്ദ എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു. പ്രശാന്ത് പിള്ള ആണ് ചിത്രത്തിന്റെ സംഗീതം.മധുപാല്‍, അലന്‍സിയര്‍,  അനുമോള്‍, കോട്ടയം പ്രദീപ് എന്നിവരും ചിത്രത്തിലുണ്ട്. സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു. എസ്. ഉണ്ണിത്താന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Paapam Cheyyathavar Kalleriyatte Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES