Latest News

പ്രഭാസിനും അമിതാഭ് ബച്ചനും പ്രശാന്ത് നീലിനുമൊപ്പം ദുല്‍ഖര്‍ സല്‍മാന്‍; പ്രചരിക്കുന്നത്  തെലുങ്കിലെ നിര്‍മ്മാണ കമ്പനി വൈജയന്തി മൂവീസിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ചിത്രം; ഒരു പാന്‍ ഇന്ത്യന്‍ ക്ലിക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Malayalilife
 പ്രഭാസിനും അമിതാഭ് ബച്ചനും പ്രശാന്ത് നീലിനുമൊപ്പം ദുല്‍ഖര്‍ സല്‍മാന്‍; പ്രചരിക്കുന്നത്  തെലുങ്കിലെ നിര്‍മ്മാണ കമ്പനി വൈജയന്തി മൂവീസിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ചിത്രം; ഒരു പാന്‍ ഇന്ത്യന്‍ ക്ലിക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മലയാളത്തില്‍ മാത്രമല്ല, മറുഭാഷകളിലും നിരവധി ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ശ്രദ്ധേമായ ചിത്രങ്ങളില്‍ ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ബോളിബുഡിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പമുള്ള ദുല്‍ഖര്‍ സല്‍മാന്റെ ചിത്രമാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. 

ദുല്‍ഖറിനൊപ്പം അമിതാഭ് ബച്ചന്‍, തെലുങ്ക് സൂപ്പര്‍താരം പ്രഭാസ്, കെജിഎഫിന്റെ സംവിധായകന്‍ പ്രശാന്ത് നീല്‍, തെലുങ്ക് സംവിധായകനും നടനുമായ കെ രാഘവേന്ദ്ര റാവു, തെലുങ്ക് താരം നാനി, തെലുങ്ക് സംവിധായകന്‍ നാഗ് അശ്വിന്‍ എന്നിവരാണ് ഈ ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ചിത്രത്തിലുള്ളത്. ഒരു പാന്‍ ഇന്ത്യന്‍ ചിത്രം എന്നാണ് ഇതിന് ആരാധകര്‍ നല്‍കിയിരിക്കുന്ന കമന്റ്.

തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ വൈജയന്തി മൂവീസിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ വെച്ചാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. ദുല്‍ഖര്‍ നായകനാവുന്ന സീതാ രാമവും പ്രഭാസിനെ നായകനാക്കി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പ്രോജക്റ്റ് കെയും നിര്‍മ്മിക്കുന്നത് വൈജയന്തി മൂവീസ് ആണ്. നാഗ് അശ്വിനാണ് പ്രോജക്റ്റ് കെ സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചന്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.

അമിതാഭ് ബച്ചനൊപ്പം തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ പ്രഭാസ് അഭിനയിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് പ്രോജക്ട് കെ. 500 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്. ദീപിക പദുക്കോണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം നിലവില്‍ ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.നിലവില്‍ പ്രഭാസ് പ്രോജക്ട് കെ ക്കൊപ്പം തന്നെ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാറിലും അഭിനയിക്കുന്നുണ്ട്. പ്രോജക്ട് കെ നിര്‍മിക്കുന്ന വൈജയന്തി മൂവീസാണ് ദുല്‍ഖറിന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ സീതാരാമം നിര്‍മിക്കുന്നത്.

അതേസമയം ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സീതാരാമം ഓഗസ്റ്റ് 5നാണ് തിയേറ്ററുകളില്‍ എത്തുക. ഹനു രാഘവപ്പുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൃണാള്‍ താക്കറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. രശ്മിക മന്ദാനയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സീതയായി മൃണാളെത്തുമ്പോള്‍ അഫ്രീന്‍ എന്ന കഥാപാത്രത്തെയാണ് രശ്മിക മന്ദാന അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തുന്നത്.
 
ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. പി.എസ്. വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

സുനില്‍ ബാബുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍. ജമ്മു കശ്മീരാണ് പ്രധാന ലൊക്കേഷന്‍. കോസ്റ്റ്യൂംസ് ശീതള്‍ ശര്‍മ, പി.ആര്‍.ഒ വംശി- ശേഖര്‍, ഡിജിറ്റല്‍ മീഡിയ പി.ആര്‍. പ്രസാദ് ബിമാനന്ദം, ഡിജിറ്റല്‍ പാര്‍ട്ണര്‍ സില്ലിം മോങ്ക്‌സ് എന്നിവരാണ്.

Prabhas Amitabh Bachchan Nani and Dulquer Salmaan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES